du mobile network : യുഎഇ: ഡു നെറ്റ്വര്‍ക്കില്‍ പ്രശ്നമുണ്ടായോ? വിശദീകരണവുമായി മൊബൈല്‍ സേവന ദാതാവ് - Pravasi Vartha UAE

du mobile network : യുഎഇ: ഡു നെറ്റ്വര്‍ക്കില്‍ പ്രശ്നമുണ്ടായോ? വിശദീകരണവുമായി മൊബൈല്‍ സേവന ദാതാവ്

തിങ്കളാഴ്ച വൈകുന്നേരം നിരവധി യുഎഇ നിവാസികള്‍ക്ക് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡു സിം കാര്‍ഡ് ഉപയോക്താക്കള്‍ du mobile network അവരുടെ കോളുകള്‍ ഡ്രോപ്പ് ചെയ്യുന്നതായി റിപ്പോര്‍ട്ടുചെയ്തു, കൂടാതെ മറ്റ് കോളര്‍മാരുമായി ബന്ധപ്പെടുന്നതില്‍ പലരും പ്രശ്നങ്ങള്‍ നേരിടുന്നു. ഔട്ടേജ് ട്രാക്കിംഗ് വെബ്സൈറ്റ് ഡൗണ്‍ഡെറ്റക്റ്റര്‍ (ചുവടെയുള്ള സ്‌ക്രീന്‍ഷോട്ട്) പറയുന്നത് പ്രകാരം, കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ വൈകുന്നേരം 6 മണിക്ക് ആണ് ആരംഭിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ദുബായ് സ്വദേശിയായ എന്‍ അബ്ദുല്ലയാണ് സര്‍വീസ് തടസ്സം കാരണം ഒരു മണിക്കൂറോളം ഫോണില്‍ കണക്ട് ചെയ്യാന്‍ പാടുപെട്ടതായി പറഞ്ഞു. ‘ഞാന്‍ എന്റെ ഭര്‍ത്താവിനെയും കുട്ടികളെയും ഫോണുകളില്‍ നിന്ന് വിളിക്കാന്‍ ശ്രമിച്ചെങ്കിലും കോള്‍ കിട്ടിയില്ല, അവയെല്ലാം ഡു സം ആയിരുന്നു. എന്താണ് പ്രശ്‌നം എന്ന് എനിക്ക് മനസിലായില്ല,’ അവര്‍ വ്യക്തമാക്കി
മറ്റൊരു താമസക്കാരിയായ അഫ്ഷ നൂരി മകളെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ എന്റെ കോള്‍ എടുക്കുന്നില്ലെന്ന് ഞാന്‍ കരുതി. പക്ഷേ കോള്‍ പോയില്ലെന്ന് പിന്നീടാണ് ഞാന്‍ മനസിലാക്കിയത്’ അഫ്ഷ നൂരി പറഞ്ഞു.
ഉപഭോക്തൃ സേവനത്തില്‍ നിന്നുള്ള വിവരങ്ങളും പ്രതികരണവും ലഭിക്കാതത്തില്‍ നിരാശരായ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയിലേക്ക് പോയി. Downdetector പറയുന്നതനുസരിച്ച്, ഭൂരിഭാഗം ആളുകളും മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചു. തടസ്സങ്ങളെത്തുടര്‍ന്ന്, സേവന ദാതാവ് അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പ്രസ്താവന പുറത്തിറക്കി, പ്രശ്‌നം പരിഹരിച്ചതായി സ്ഥിരീകരിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *