lucky draw scam : യുഎഇ: വമ്പന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങള്‍; ടൂര്‍ പാക്കേജിന്റെ പേരില്‍ നിരവധി പ്രവാസികള്‍ക്ക് പണം നഷ്ടമായി - Pravasi Vartha UAE

lucky draw scam : യുഎഇ: വമ്പന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങള്‍; ടൂര്‍ പാക്കേജിന്റെ പേരില്‍ നിരവധി പ്രവാസികള്‍ക്ക് പണം നഷ്ടമായി

ടൂര്‍ പാക്കേജിന്റെ പേരില്‍ നിരവധി പ്രവാസികള്‍ക്ക് പണം നഷ്ടമായി. വമ്പന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ലക്ഷങ്ങള്‍. ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനിയുടെ തട്ടിപ്പില്‍ അകപ്പെട്ട് പണം നഷ്ടമായവരില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ lucky draw scam .
കരാമയിലെ അല്‍ റെയാമി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രാവല്‍സിനെതിരെയാണ് പരാതി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 ദുബൈ ക്രീക്കില്‍ സംഘടിപ്പിച്ച ലക്കി ഡ്രോയില്‍ വിജയിച്ചുവെന്ന് കാണിച്ചാണ് ചിലരില്‍നിന്ന് പണം തട്ടിയത്. എട്ടംഗ കുടുംബത്തിന് യു.എസ് സന്ദര്‍ശനത്തിന് വമ്പന്‍ പാക്കേജ് അവതരിപ്പിച്ചായിരുന്നു തട്ടിപ്പ്. വേള്‍ഡ് ടൂര്‍ പാക്കേജാണ് മറ്റു ചിലര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.
ഇങ്ങനെ പലരീതിയില്‍ നടന്ന തട്ടിപ്പില്‍ നൂറിലധികം പേരാണ് ഇരയായത്. പണമടച്ച് അവധിക്കാലം ആഘോഷിക്കാനായി കാത്തിരിക്കുന്നതിനിടയില്‍ സംശയം തോന്നിയ ചിലര്‍ ഓഫിസില്‍ അന്വേഷിച്ചപ്പോഴാണ് സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിച്ച് അടച്ചുപൂട്ടിയ വിവരം അറിയുന്നത്. ഇതോടെ കൂടുതല്‍ പേര്‍ രംഗത്തെത്തുകയായിരുന്നു. യു.എസ് കൂടാതെ സിംഗപ്പൂര്‍, മലേഷ്യ, ആസ്‌ട്രേലിയ, ജോര്‍ജിയ, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കമ്പനി ടൂര്‍ പാക്കേജ് വാഗ്ദാനം ചെയ്തിരുന്നത്.
40,000 ദിര്‍ഹംമുതല്‍ 9,000 ദിര്‍ഹംവരെ നഷ്ടപ്പെട്ടവരുണ്ട്. ഉംറ തീര്‍ഥാടകരും വഞ്ചിതരായവരില്‍ ഉള്‍പ്പെടും. ഇവരില്‍നിന്ന് 7,000 ദിര്‍ഹമാണ് തട്ടിയത്. ജനുവരി 12 മുതല്‍ ഓഫിസ് അടച്ചുപൂട്ടിയ നിലയിലാണെന്ന് പരാതിക്കാര്‍ പറയുന്നു.
ബസ് വാടകക്ക് നല്‍കുന്ന കമ്പനിയുമായി നടന്ന ക്രെഡിറ്റ് കാര്‍ഡ് പെയ്‌മെന്റ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയ കമ്പനിയുടെ ഉടമ ഇന്ത്യക്കാരനാണെന്ന് സൂചന ലഭിച്ചത്. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ ട്രേഡ് ലൈസന്‍സ് ഡിസംബര്‍ 11ന് കാലാവധി കഴിഞ്ഞിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ നിയമപരമായി നീങ്ങാമെന്നുണ്ടെങ്കിലും അതിനും വലിയ തുക ചെലവ് വരുമെന്നതിനാല്‍ പലരും പിന്‍വാങ്ങുകയാണ്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *