digital id uae : യുഎഇ; എമിറേറ്റ്സ് ഐ.ഡി. പുതുക്കിയില്ലെങ്കില്‍ ഈടാക്കുന്ന പിഴകളില്‍ വ്യക്തത വരുത്തി അധികൃതര്‍ - Pravasi Vartha FINE

digital id uae : യുഎഇ; എമിറേറ്റ്സ് ഐ.ഡി. പുതുക്കിയില്ലെങ്കില്‍ ഈടാക്കുന്ന പിഴകളില്‍ വ്യക്തത വരുത്തി അധികൃതര്‍

എമിറേറ്റ്സ് ഐ.ഡി സംബന്ധിച്ച വിശദീകരണവുമായി അധികൃതര്‍. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്സ് സെക്യൂരിറ്റി (ഐ.സി.പി) ആണ് എമിറേറ്റ്സ് ഐ.ഡി. digital id uae സമയാനുസൃതമായി പുതുക്കിയില്ലെങ്കില്‍ ഈടാക്കുന്ന പിഴകളില്‍ വ്യക്തത വരുത്തി രംഗത്തെത്തിയത്.
കാലാവധികഴിഞ്ഞ തീയതിമുതലുള്ള 30 ദിവസത്തിനകം ഐ.ഡി. പുതുക്കിയില്ലെങ്കില്‍ പ്രതിദിനം 20 ദിര്‍ഹം എന്ന നിരക്കില്‍ പരമാവധി 1000 ദിര്‍ഹം വരെയാണ് സാധാരണയായി പിഴയീടാക്കുക. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും പിഴ കൂടാതെ എമിറേറ്റ്സ് ഐ.ഡി. പുതുക്കാനുള്ള സൗകര്യമുണ്ട്.
മൂന്ന് മാസത്തിലേറെ യു.എ.ഇ.ക്ക് പുറത്ത് താമസിച്ചവര്‍ക്കും ജുഡീഷ്യല്‍ തീരുമാനങ്ങള്‍ക്ക് അനുസൃതമായി പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കുകയോ നാടുകടത്തപ്പെടുകയോ ചെയ്തവര്‍ക്കും കാലാവധികഴിഞ്ഞ ഐ.ഡി. പുതുക്കുമ്പോള്‍ പിഴയിളവിനായി അപേക്ഷിക്കാം. രാജ്യത്തിന് പുറത്തുള്ളപ്പോള്‍ ഐ.ഡി.യുടെ കാലാവധി കഴിഞ്ഞവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിനായി ആവശ്യമുള്ള രേഖകളുമായി ഐ.സി.പി. സേവന കേന്ദ്രങ്ങളെ സമീപിക്കണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *