dubai international airport terminal 1 : ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് - Pravasi Vartha DUBAI

dubai international airport terminal 1 : ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. പട്ടികയില്‍ രണ്ടാമതായിരുന്ന ദുബായ് അന്താരാഷ്ട്ര (DXB) വിമാനത്താവളം ഒരു സ്ഥാനം ഉയര്‍ന്നാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി dubai international airport terminal 1 മാറിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്സിന്റെ ആസ്ഥാനമായ ദുബായ് ഇന്റര്‍നാഷണല്‍ 2024 ജനുവരിയില്‍ 5 ദശലക്ഷം സീറ്റുകള്‍ രേഖപ്പെടുത്തിയെന്ന് ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി OAG പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു. 4.7 ദശലക്ഷം സീറ്റുകളുള്ള അറ്റ്ലാന്റ ഹാര്‍ട്ട്സ്ഫീല്‍ഡ്-ജാക്സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെ (ATL) മറികടന്നാണ് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒന്നാം സ്ഥാനത്തെത്തിയത്. ഈ അമേരിക്കന്‍ വിമാനത്താവളത്തിന്റെ ശേഷി കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം 8 ശതമാനം കുറഞ്ഞു.
2023 ജനുവരിയില്‍, ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (DXB) ഏറ്റവും തിരക്കേറിയ രണ്ടാമത്തെ ആഗോള വിമാനത്താവളമായിരുന്നു, 2019 ല്‍ മൂന്നാമതായിരുന്നു. നിലവിലെ മാസത്തെ ഷെഡ്യൂള്‍ ചെയ്ത ശേഷിയെ അടിസ്ഥാനമാക്കിയുള്ളതാണ് റാങ്കിംഗുകള്‍. ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങള്‍ മൊത്തം ശേഷി (ആഭ്യന്തര, അന്തര്‍ദേശീയ) ഉപയോഗിച്ചാണ് കണക്കാക്കുന്നത്. .
ടോക്കിയോ ഇന്റര്‍നാഷണല്‍ (ഹനേഡ), ഗ്വാങ്ഷോ, ലണ്ടന്‍ ഹീത്രൂ, ഡാളസ്/ഫോര്‍ട്ട് വര്‍ത്ത്, ഷാങ്ഹായ് പുഡോംഗ്, ഡെന്‍വര്‍ ഇന്റര്‍നാഷണല്‍, ഇസ്താംബുള്‍, ബീജിംഗ് ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളം എന്നിവ ജനുവരിയിലെ ഏറ്റവും തിരക്കേറിയ 10 ആഗോള വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *