expat : യുഎഇയില്‍ കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി - Pravasi Vartha PRAVASI

expat : യുഎഇയില്‍ കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

യുഎഇയില്‍ കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഷാര്‍ജയില്‍ കുഴിച്ചിട്ട നിലയിലാണ് തിരുവനന്തപുരം കള്ളയം സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റിന്റെ expat മൃതദേഹം കിട്ടിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 ദുബായ് റാസല്‍ ഖോറിലുള്ള സ്വകാര്യ കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറായി ജോലിചെയ്തുവരുകയായിരുന്നു 59 കാരനായ അനില്‍.
ഈ മാസം രണ്ടാം തീയതി മുതല്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയത്. പിന്നാലെ റാസല്‍ ഖോര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കവര്‍ച്ചക്കിടെ നടന്ന കൊലപാതകമാണെന്നും സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായതായും സൂചനയുണ്ട്. ഭാര്യ: ബ്രിജില അനില്‍കുമാര്‍. പിതാവ്: വിന്‍സന്റ്. മാതാവ്: റീത്ത. മകന്‍: ബിബിന്‍ അനില്‍.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *