sharjah customs : കാറിന്റെ അടിയില്‍ ഇരുമ്പ് പെട്ടികള്‍ സ്ഥാപിച്ച് യുഎഇയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമം; സംഭവം ഇങ്ങനെ; വീഡിയോ കാണാം - Pravasi Vartha UAE

sharjah customs : കാറിന്റെ അടിയില്‍ ഇരുമ്പ് പെട്ടികള്‍ സ്ഥാപിച്ച് യുഎഇയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമം; സംഭവം ഇങ്ങനെ; വീഡിയോ കാണാം

കാറിന്റെ അടിയില്‍ ഇരുമ്പ് പെട്ടികള്‍ സ്ഥാപിച്ച് യുഎഇയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമം. എസ്യുവികളുടെ പിന്‍ഭാഗത്തെ ട്രങ്കുകള്‍ക്കടിയില്‍ ഇരുമ്പ് പെട്ടികള്‍ സ്ഥാപിച്ചാണ് യുഎഇയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. രണ്ട് നുഴഞ്ഞുകയറ്റക്കാരുടെ ശ്രമം ഷാര്‍ജ പോര്‍ട്ട്, കസ്റ്റംസ്, ഫ്രീ സോണ്‍സ് അതോറിറ്റി sharjah customs പരാജയപ്പെടുത്തി. എന്നാല്‍ ഇവരെ എവിടെ നിന്നാണ് പിടികൂടിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
അധികൃതര്‍ പങ്കുവച്ച വിഡിയോയില്‍ ഉദ്യോഗസ്ഥര്‍ വാഹനങ്ങളുടെ പിന്‍ ബമ്പറുകള്‍ ഇളക്കി നുഴഞ്ഞുകയറ്റക്കാരെ പുറത്തെടുക്കുന്നതായി കാണിക്കുന്നുണ്ട്. അനധികൃതമായി തയ്യാറാക്കിയ, ചുറ്റുപാടും ചലിക്കാനുള്ള ഇടം പോലുമില്ലാത്ത ചെറിയ സ്ഥലത്തായിരുന്നു രണ്ടുപേരും ചുരുണ്ടുകൂടിയിരുന്നത്. നുഴഞ്ഞുകയറ്റക്കാരുടെ പക്കല്‍ രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വാഹനങ്ങളുടെ ഡ്രൈവര്‍മാരെയും നിയമവിരുദ്ധരെയും തുടര്‍നടപടികള്‍ക്കായി നിയമ വിഭാഗം അധികൃതര്‍ക്ക് കൈമാറി.
നുഴഞ്ഞുകയറ്റം അതോറിറ്റിയുടെ പ്രധാന ആശങ്കകളിലൊന്നാണെന്ന് ഷാര്‍ജ പോര്‍ട്ട്, കസ്റ്റംസ്, ഫ്രീ സോണ്‍സ് അതോറിറ്റിയിലെ ടെര്‍മിനല്‍സ് ആന്‍ഡ് ബോര്‍ഡര്‍ പോയിന്റ്‌സ് അഫയേഴ്‌സ് ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ റൈസി പറഞ്ഞു. യുഎഇയുടെ ഗണ്യമായ സാമ്പത്തികവും വികസനപരവുമായ പുരോഗതിക്ക് ഈ നിയമലംഘനം ഭീഷണിയാകുന്നു. തുറമുഖങ്ങളിലൂടെയുള്ള എല്ലാത്തരം കള്ളക്കടത്ത് ശ്രമങ്ങളെയും തടയാന്‍ കഴിവുള്ള അത്യാധുനിക സംവിധാനം ഷാര്‍ജ കസ്റ്റംസ് ഉപയോഗിക്കുന്നുതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *