dubai court : യുഎഇ: ഡ്രൈവറുടെ വാഹനമിടിച്ച് കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേറ്റു, ഇരുക്കൂട്ടര്‍ക്കും പിഴയിട്ട് കോടതി - Pravasi Vartha LAW

dubai court : യുഎഇ: ഡ്രൈവറുടെ വാഹനമിടിച്ച് കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേറ്റു, ഇരുക്കൂട്ടര്‍ക്കും പിഴയിട്ട് കോടതി

ദുബായിലുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്കും പരിക്കേറ്റ രണ്ട് കാല്‍നടയാത്രക്കാര്‍ക്കും പിഴ ചുമത്തി. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാണ് ദുബായ് ട്രാഫിക്ക് കോടതി dubai court അറബ് ഡ്രൈവറെ ശിക്ഷിച്ചത്. അതേസമയം ഏഷ്യന്‍ കാല്‍നടയാത്രക്കാര്‍ക്ക് നിയുക്ത സ്ഥലത്തു നിന്ന് ക്രോസ് ചെയ്യാത്തതിന് പിഴ ചുമത്തി. ഡ്രൈവര്‍ക്ക് 2000 ദിര്‍ഹവും കാല്‍നടയാത്രക്കാര്‍ക്ക് 400 ദിര്‍ഹവും പിഴ ചുമത്തി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ഡ്രൈവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതും മറ്റ് റോഡ് ഉപയോക്താക്കളെ മാനിക്കാത്തതുമാണ് അപകടത്തില്‍ കലാശിച്ചതെന്ന് കോടതി പറഞ്ഞു. സംഭവത്തില്‍ കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. വാഹനത്തിന് മുന്നിലൂടെ കടന്നുപോയ രണ്ട് പേരെ താന്‍ ശ്രദ്ധിച്ചില്ലെന്ന് ഡ്രൈവര്‍ സമ്മതിച്ചു.
അപകടത്തിലേക്ക് നയിച്ചതിന് രണ്ട് ഏഷ്യന്‍ വ്യക്തികളും ഉത്തരവാദികളാണെന്നും കോടതി കണ്ടെത്തി. ട്രാഫിക് മര്യാദകളും നിയമങ്ങളും അവഗണിച്ച് കാല്‍നടയാത്രക്കാര്‍ക്കായി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലത്ത് നിന്ന് റോഡ് മുറിച്ചുകടന്നതിനാണ് പ്രതികളെ ശിക്ഷിച്ചത്. ഇവരുടെ പ്രവൃത്തിയില്‍ ഡ്രൈവറുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *