immigration call center : യുഎഇ: ഇനി കുട്ടികള്‍ക്കും ഇമിഗ്രേഷന്‍ വിവരങ്ങള്‍ ചോദിച്ചറിയാം, പുതിയ സേവനം ആരംഭിച്ചു - Pravasi Vartha DUBAI

immigration call center : യുഎഇ: ഇനി കുട്ടികള്‍ക്കും ഇമിഗ്രേഷന്‍ വിവരങ്ങള്‍ ചോദിച്ചറിയാം, പുതിയ സേവനം ആരംഭിച്ചു

ദുബായില്‍ ഇനി കുട്ടികള്‍ക്കും ഇമിഗ്രേഷന്‍ വിവരങ്ങള്‍ ചോദിച്ചറിയാം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ.) ഇമിഗ്രേഷന്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ കുട്ടികളെ സഹായിക്കുന്നതിന് പുതിയ കോള്‍സെന്റര്‍ സേവനം immigration call center ആരംഭിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 ഇതിലൂടെ ഇമിഗ്രേഷന്‍ സേവനങ്ങളെക്കുറിച്ച് കുട്ടികള്‍ക്കും വകുപ്പില്‍നിന്ന് ചോദിച്ചറിയാം. ജി.ഡി.ആര്‍.എഫ്.എ.യുടെ അമര്‍ കോള്‍സെന്ററില്‍ നടന്ന പത്രസമ്മേളത്തിലാണ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി ഇക്കാര്യമറിയിച്ചത്.
ഏഴിനും 12-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വിസ, പാസ്‌പോര്‍ട്ട് പുതുക്കല്‍, യാത്രാനടപടിക്രമങ്ങള്‍ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി സംസാരിക്കാം. യു.എ.ഇ.യിലും വിദേശത്തും 24 മണിക്കൂറും കോള്‍സെന്റര്‍ സേവനം ലഭ്യമാണ്. യു.എ.ഇ.യിലുള്ളവര്‍ക്ക് 8005111-ലും രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് +971 4313-9999-ലും ജി.ഡി.ആര്‍.എഫ്.എ.യുമായി ബന്ധപ്പെടാം. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ സേവനം ലഭ്യമാണ്. കുട്ടികള്‍ക്ക് മികച്ച യാത്രാനുഭവങ്ങള്‍ നല്‍കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് നിലവില്‍ പ്രത്യേക പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറുകളും പുതുതായി കോള്‍സെന്ററും സ്ഥാപിച്ചത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

കുട്ടികളുടെ ആശയങ്ങള്‍ മനസ്സിലാക്കാനും ജി.ഡി.ആര്‍.എഫ്.എ. യുടെ സേവനം മെച്ചപ്പെടുത്താനും പുതിയ സേവനം പ്രയോജനപ്പെടുമെന്ന് ജി.ഡി.ആര്‍.എഫ്.എ.യിലെ ഉപഭോക്തൃ ക്ഷേമവിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ ഖലീല്‍ ഇബ്രാഹിം മുഹമ്മദ് അബ്ദുല്‍ റഹീം വ്യക്തമാക്കി.
പ്രത്യേക സേവനം കുട്ടികള്‍ക്ക് മാത്രമാണെന്നും രക്ഷിതാക്കള്‍ക്കല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. രക്ഷിതാക്കള്‍ അമര്‍ കോള്‍സെന്റര്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് ജി.ഡി.ആര്‍.എഫ്.എ.യിലെ ഉപഭോക്തൃ സന്തോഷവിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ സലേം മുഹമ്മദ് അലി സുല്‍ത്താന്‍ ബിന്‍ അലി പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *