abu dhabi customs : യുഎഇ: ഒരുകോടി ദിര്‍ഹത്തിന്റെ വ്യാജവസ്തുക്കള്‍ കസ്റ്റംസ് പുനഃചംക്രമണം ചെയ്ത് അധികൃതര്‍ - Pravasi Vartha UAE

abu dhabi customs : യുഎഇ: ഒരുകോടി ദിര്‍ഹത്തിന്റെ വ്യാജവസ്തുക്കള്‍ കസ്റ്റംസ് പുനഃചംക്രമണം ചെയ്ത് അധികൃതര്‍

യുഎഇ: ഒരുകോടി ദിര്‍ഹത്തിന്റെ വ്യാജവസ്തുക്കള്‍ കസ്റ്റംസ് പുനഃചംക്രമണം ചെയ്ത് അധികൃതര്‍. കഴിഞ്ഞവര്‍ഷത്തിന്റെ രണ്ടാംപകുതിയില്‍ ഒരു കോടിദിര്‍ഹം മൂല്യമുള്ള 6665 വ്യാജ ഉത്പന്നങ്ങള്‍ കസ്റ്റംസ് പുനഃചംക്രമണം ചെയ്തതായി കസ്റ്റംസ് abu dhabi customs അറിയിച്ചു. എമിറേറ്റിലെ വിവിധ കസ്റ്റംസ് കേന്ദ്രങ്ങളില്‍നിന്നുമാണ് ഇവ പിടിച്ചെടുത്തത്. സ്ത്രീകളുടെ ബാഗുകള്‍, ചെരുപ്പ്, വസ്ത്രം, പേന എന്നിവയ്ക്ക് പുറമേ ചാര്‍ജറുകള്‍, സ്മാര്‍ട്ട് വാച്ച്, തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും ഇതിലുള്‍പ്പെടുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
വ്യാജവസ്തുക്കളുടെ ഉപയോഗം ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമാണെന്നും ഈ വിപത്തില്‍നിന്ന് സമൂഹത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുമെന്നും അബുദാബി കസ്റ്റംസിലെ സപ്പോര്‍ട്ട് സര്‍വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫഹദ് ഗരീബ് അല്‍ ഷംസി പറഞ്ഞു. വ്യാജ ഉത്പന്നങ്ങളുടെ ഉപയോഗവും വ്യാപാരവും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്താനും കസ്റ്റംസ് ലക്ഷ്യമിടുന്നുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

എമിറേറ്റിലെ നിക്ഷേപ, വ്യാപാര മേഖലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രതിസന്ധികളെ ശക്തമായി നേരിടും. അബുദാബിയുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിന് കസ്റ്റംസ് കേന്ദ്രങ്ങളിലെ പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ കഴിവുകള്‍ വര്‍ധിപ്പിക്കാനായി പരിശീലന, ബോധവത്കരണ ശില്പശാലകളും നടത്തുന്നുണ്ട്. യഥാര്‍ഥ വസ്തുക്കളെയും വ്യാജവസ്തുക്കളെയും തിരിച്ചറിയാന്‍ കഴിഞ്ഞ വര്‍ഷം 25-ലേറെ പരിശീലനശില്പശാലകള്‍ സംഘടിപ്പിച്ചു.
ഇതില്‍നിന്ന് 856 ഉദ്യോഗസ്ഥര്‍ക്ക് പ്രയോജനംലഭിച്ചു. രാജ്യത്തെ പരിസ്ഥിതിസംരക്ഷണ വ്യവസ്ഥകള്‍ക്ക് അനുസൃതമായി വ്യാജ ഉത്പന്നങ്ങള്‍ പുനഃചംക്രമണം ചെയ്യാനായി മേഖലയിലെ പ്രധാന കമ്പനികളുമായും ആഗോള ബ്രാന്‍ഡുകളുമായും സഹകരണം ശക്തിപ്പെടുത്താനും കസ്റ്റംസ് ശ്രമിക്കുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *