dubai authorities : ദുബായ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പുതിയ ഉന്നതതലനിയമനങ്ങള്‍ പ്രഖ്യാപിച്ചു - Pravasi Vartha DUBAI

dubai authorities : ദുബായ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പുതിയ ഉന്നതതലനിയമനങ്ങള്‍ പ്രഖ്യാപിച്ചു

ദുബായ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പുതിയ ഉന്നതതലനിയമനങ്ങള്‍ പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് dubai authorities നാലു പുതിയ ഉന്നതതലനിയമനങ്ങള്‍ പ്രഖ്യാപിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ലാന്‍ഡ് ഡിപ്പാര്‍ട്ടുമെന്റിന്റെ പുതിയ ഡറക്ടര്‍ ജനറലായി മര്‍വാന്‍ അഹമ്മദ് ബിന്‍ ഗാലിതിനെ നിയമിച്ചും ദുബായ് എക്സ്‌ക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ കിരീടാവാശി ശൈഖ് ഹംദാന്‍ ഉത്തരവിട്ടു. വിദ്യാഭ്യാസ അതോറിറ്റിയായ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡിവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ.)യെ ഇനി ഐഷ അബ്ദുല്ല മിരാന്‍ നയിക്കും. അതോറിറ്റിയുടെ ഡയറക്ടര്‍ ജനറലായാണ് നിയമനം. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറലായി മുഹമ്മദ് അബ്ദുല്ല ലന്‍ഖാവിയെ നിയമിച്ചു. ഡോ. സെയ്ഫ് അബ്ദുല്ലാഗാനിം അല്‍ സുവൈദിയാണ് ദുബായ് കോടതികളുടെ പുതിയ ഡയറക്ടര്‍ ജനറല്‍.
സ്ഥാനമൊഴിയുന്ന മേധാവികള്‍ സുല്‍ത്താന്‍ ബുത്തി ബിന്‍ മെജ്റാന്‍, താരിഷ് ഈദ് അല്‍ മന്‍സൂരി, മുഹമ്മദ് അബ്ദുല്ല അഹലി, ഡോ. അബ്ദുല്ല മുഹമ്മദ് അല്‍ കറം എന്നിവര്‍ക്ക് കിരീടാവാശി ശൈഖ് ഹംദാന്‍, ഉപഭരണാധികാരി ശൈഖ് മക്തൂം എന്നിവര്‍ നേരിട്ടെത്തി ആശംസകള്‍ അറിയിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *