job openings : ഈ ഗള്‍ഫ് രാജ്യത്ത് വമ്പിച്ച തൊഴിലവസരം; റിക്രൂട്ട്‌മെന്റ് ഉടന്‍, വിശദാംശങ്ങള്‍ ഇങ്ങനെ - Pravasi Vartha JOB

job openings : ഈ ഗള്‍ഫ് രാജ്യത്ത് വമ്പിച്ച തൊഴിലവസരം; റിക്രൂട്ട്‌മെന്റ് ഉടന്‍, വിശദാംശങ്ങള്‍ ഇങ്ങനെ

സൗദി അറേബ്യയില്‍ വമ്പിച്ച് തൊഴിലവസരം വരുന്നു. റമദാനില്‍ ഉംറ തീര്‍ഥാടകരുടെ യാത്രാനടപടികള്‍ എളുപ്പമാക്കാന്‍ സീസണല്‍ ജോലികള്‍ക്കായി 8800-ലധികം ഡ്രൈവര്‍മാരെയും സാങ്കേതിക വിദഗ്ധരെയും സൗദി അറേബ്യ റിക്രൂട്ട് ചെയ്യുന്നു job openings . ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഓടിക്കാനുള്ള ഡ്രൈവര്‍മാരെയും ഗതാഗതരംഗത്ത് സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെയും റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മക്കയിലെ ജനറല്‍ ഓട്ടോമൊബൈല്‍ സിന്‍ഡിക്കേറ്റിലെ കോര്‍പ്പറേറ്റ് കാര്യ വകുപ്പ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മിഹ്മാദി പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ഈ വര്‍ഷം റമദാനില്‍ തീര്‍ഥാടകരെ എത്തിക്കുന്നതിനുള്ള സേവനത്തിനാണ് ഇത്രയും ആളുകളെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്നത്. അതിനുശേഷം ഹജ്ജ് സീസണിലെ ജോലികള്‍ക്കായി സീസണല്‍ തൊഴിലാളികളുടെ തയ്യാറെടുപ്പും റിക്രൂട്ട്‌മെന്റും ആരംഭിക്കും. ഇത്തവണ ഹജ്ജ് സീസണിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഏകദേശം 28,000 പേരെയാണ്. തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ വേണ്ടി എല്ലാവശങ്ങളും കര്‍ശന പരിശോധനക്ക് വിധേയമാക്കി നിരവധി ഘട്ടങ്ങളിലൂടെയാണ് ജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് പൂര്‍ത്തിയാക്കുക. ഉയര്‍ന്ന നിലവാരം ഉറപ്പാക്കും. ഇതിനായി മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഈ വര്‍ഷത്തെ സീസണല്‍ തൊഴിലാളികളുടെ വരവ് അടുത്ത മാസം (ശഅബാന്‍) അഞ്ചാം തീയതി മുതല്‍ ആരംഭിക്കും. യാത്രക്ക് ആവശ്യമായ എണ്ണം ബസുകള്‍ തയ്യാറാക്കിയിട്ടുണ്ട്. റമദാനില്‍ മക്കയിലുടനീളം ഹോട്ടലുകളില്‍ നിന്നും തീര്‍ഥാടകരെ ഹറമിലേക്ക് എത്തിക്കുന്നതിനുള്ള ആവശ്യകതകള്‍ നിറവേറ്റുന്നതിനും ബസുകളുണ്ടാകും. ടിക്കറ്റ് നിരക്ക് ഗതാഗത കമ്പനികളും ഹോട്ടലുകളും തമ്മിലുള്ള കരാര്‍ അടിസ്ഥാനത്തിലായിരിക്കും. ഹറമിലേക്കും തിരിച്ചുള്ള പൊതുഗതാഗത ബസുകളുടെ നിരക്കുകള്‍ ആകര്‍ഷമായ നിരക്കിലായിരിക്കും. ബസ്സുകളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളുടെ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതകളും അല്‍മിഹ്മാദി ഊന്നിപ്പറഞ്ഞു.
ഇത് കര്‍ശനമായി പാലിച്ച് മാത്രമേ തൊഴിലാളികളെ തെരഞ്ഞെടുക്കുകയുള്ളൂ. ജനറല്‍ ഓട്ടോമൊബൈല്‍ സിന്‍ഡിക്കേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ റിക്രൂട്ട്‌മെന്റ് നടക്കുന്ന വിദേശ രാജ്യങ്ങളിലെ ലേബര്‍ സെലക്ഷന്‍, ടെസ്റ്റിങ് കമ്മിറ്റികളും ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ പങ്കെടുക്കുമെന്നും അല്‍മിഹ്മാദി പറഞ്ഞു. ഗതാഗത സംവിധാനങ്ങളും ഗതാഗത സ്ഥാപനങ്ങളും തമ്മില്‍ സംയോജിത ഇലക്ട്രോണിക് സംവിധാനം വഴി ബന്ധിപ്പിച്ചിരിക്കും. ഹജ്ജ്, ഉംറ തീര്‍ഥാടകരുടെയും ഹറമിലേക്ക് പ്രാര്‍ഥനക്കെത്തുന്നവരുടെയും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായതും കൃത്യവുമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *