dept of health abu dhabi : യുഎഇ: നിവാസികളുടെ കുടുംബങ്ങളിലുണ്ടാകുന്ന മരണവുമായി ബന്ധപ്പെട്ട നടപടികള്‍ ലളിതമാകുന്നു - Pravasi Vartha UAE

dept of health abu dhabi : യുഎഇ: നിവാസികളുടെ കുടുംബങ്ങളിലുണ്ടാകുന്ന മരണവുമായി ബന്ധപ്പെട്ട നടപടികള്‍ ലളിതമാകുന്നു

നിവാസികളുടെ കുടുംബങ്ങളിലുണ്ടാകുന്ന മരണവുമായി ബന്ധപ്പെട്ട നടപടികള്‍ ലളിതമാകുന്നു. അബുദാബിയില്‍ മരണസര്‍ട്ടിഫിക്കറ്റ് നേടുന്നതും സംസ്‌കരിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കും. ഏഴ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഡിജിറ്റലായി ഏകീകരിക്കുന്നതാണ് ഈ പുതിയ സംരംഭം dept of health abu dhabi . യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ആയാസരഹിതമായ ഉപഭോക്തൃ അനുഭവത്തിനായുള്ള അബുദാബി പ്രോഗ്രാമിന്റെ ഭാഗമായി വരുന്ന സനദ്കോം സംരംഭം ആരോഗ്യ വകുപ്പ് – അബുദാബി (DoH) അവതരിപ്പിച്ചു. ആദ്യ ഘട്ടത്തില്‍, മരണമടഞ്ഞ യുഎഇ പൗരന്മാരുടെ കുടുംബങ്ങള്‍ക്കാണ് ഈ സേവനം ലഭിക്കുക. പിന്നീടുള്ള ഘട്ടത്തില്‍, എമിറേറ്റിലെ എല്ലാ താമസക്കാരെയും സേവനത്തില്‍ ഉള്‍പ്പെടുത്തും.
സംരംഭത്തിന്റെ ഭാഗമായി, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലാതെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നത് ഉറപ്പാക്കും. ഓരോ കേസിലും ഫോണിലൂടെ ദുഃഖിതരായ കുടുംബങ്ങള്‍ക്ക് പിന്തുണയും സഹായവും നല്‍കുന്നതിന് സംയുക്ത സര്‍ക്കാര്‍ സപ്പോര്‍ട്ട് ടീമില്‍ നിന്നുള്ള ഒരു പ്രതിനിധിയെ നിയോഗിക്കും.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

മരണ സര്‍ട്ടിഫിക്കറ്റ് നേടുക, മരിച്ചയാളുടെ സംസ്‌കാരത്തിനുള്ള ക്രമീകരണം, ഇന്‍ഷുറന്‍സ്, റിട്ടയര്‍മെന്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ മരണവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പൂര്‍ത്തിയാക്കുന്നതിന് പ്രതിനിധി കുടുംബങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കും.
DoH, അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് (ADJD), അബുദാബി പെന്‍ഷന്‍ ഫണ്ട് (ADPF), അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി – SEHA, അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ (ADPHC) , അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി (എഡിഡിസി), അല്‍ ഐന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി (എഎഡിസി) എന്നിവയുള്‍പ്പെടെ എമിറേറ്റിലെ ഏഴ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനങ്ങളെ ഈ സംരംഭം ഡിജിറ്റലായി ഏകീകരിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *