real estate : ലോകത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സവിശേഷമായ സ്ഥാനം കൈവരിച്ച് യുഎഇ; സംഗമ വേദിയാകാന്‍ ഒരുങ്ങുന്നു - Pravasi Vartha DUBAI

real estate : ലോകത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സവിശേഷമായ സ്ഥാനം കൈവരിച്ച് യുഎഇ; സംഗമ വേദിയാകാന്‍ ഒരുങ്ങുന്നു

യുഎഇ ലോകത്തെ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളുടെയും നിക്ഷേപകരുടെയും സംഗമ വേദിയാകും. റിയല്‍ എസ്‌റ്റേറ്റ് കമ്പനികളുടെയും നിക്ഷേപകരുടെയും സംഗമ വേദിയായ ‘ഏക്കര്‍സ്’ റിയല്‍ എസ്‌റ്റേറ്റ് എക്‌സിബിഷന്‍ real estate ദുബായിലും ഒരുങ്ങുന്നു. മേയ് 16 മുതല്‍ 19 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്റ്ണ് പ്രമുഖ സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനത്തിന് വേദിയാകുകയെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ സംഘടിപ്പിച്ചുവരുന്ന ‘ഏക്കര്‍സ്’ എക്‌സിബിഷന്‍ ഇതിനകം വളരെ പ്രധാനപ്പെട്ട റിയല്‍ എസ്‌റ്റേറ്റ് പ്രദര്‍ശനമായി വളര്‍ന്നിട്ടുണ്ടെന്നും ഈ വിജയത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതെന്നും ‘ഏക്കര്‍സ് ദുബായ്’ സംഘാടക സമിതി ചെയര്‍മാന്‍ സഈദ് ഗാനിം അല്‍ സുവൈദി പറഞ്ഞു.
ലോകത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ യു.എ.ഇ സവിശേഷമായ സ്ഥാനം കൈവരിച്ച സന്ദര്‍ഭത്തിലാണ് തുടര്‍ച്ചയായി വിജയം വരിച്ച ‘ഏക്കര്‍സ്’ ദുബായിലും സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതെന്ന് പരിപാടിയുടെ സി.ഇ.ഒ നവാഫ് ഉബൈദ് പറഞ്ഞു. ദുബാക്ക് ശേഷം വിവിധ ലോകരാജ്യങ്ങളിലും പ്രദര്‍ശനം ഒരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *