abu dhabi police fine : യുഎഇ : വാഹനം ഓഫ് ആക്കാതെ പുറത്തുപോയാലുള്ള പിഴ എത്രയാണെന്ന് അറിയാമോ? - Pravasi Vartha FINE

abu dhabi police fine : യുഎഇ : വാഹനം ഓഫ് ആക്കാതെ പുറത്തുപോയാലുള്ള പിഴ എത്രയാണെന്ന് അറിയാമോ?

വാഹനം ഓഫ് ആക്കാതെ പുറത്തുപോയാലുള്ള പിഴ എത്രയാണെന്ന് അറിയാമോ? വാഹനം ഓഫ് ആക്കാതെ ഇന്ധനം നിറയ്ക്കുക, എടിഎം മെഷീനില്‍നിന്ന് പണം എടുക്കുക, പ്രാര്‍ഥനയ്ക്ക് പോകുക എന്നീ കുറ്റങ്ങള്‍ക്കെല്ലാം പിഴ ഈടാക്കും abu dhabi police fine . എന്‍ജിന്‍ ഓഫ് ആക്കാതെ വാഹനത്തില്‍നിന്ന് പുറത്തുപോകുന്ന ഡ്രൈവര്‍മാരില്‍ നിന്ന് 500 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. അപകടസാധ്യത കൂടുതലായതിനാലാണ് കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ബോധവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. ചിലര്‍ കുട്ടികളെയും നവജാതശിശുക്കളെയും വാഹനത്തില്‍ തനിച്ചാക്കി പുറത്തുപോകുന്നതും ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. നിരോധിത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും അറിയിച്ചിട്ടുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *