salik charges per gate : ദുബായില്‍ പുതിയ സാലിക് ഗേറ്റുകള്‍ വന്നു; സാലിക്കിന് ഇരട്ടി നേട്ടം, വിശദ വിവരങ്ങള്‍ ഇങ്ങനെ - Pravasi Vartha DUBAI

salik charges per gate : ദുബായില്‍ പുതിയ സാലിക് ഗേറ്റുകള്‍ വന്നു; സാലിക്കിന് ഇരട്ടി നേട്ടം, വിശദ വിവരങ്ങള്‍ ഇങ്ങനെ

ദുബായില്‍ പുതിയ സാലിക് ഗേറ്റുകള്‍ വന്നു. അല്‍ഖെയില്‍ റോഡില്‍ ബിസിനസ് ബേ ക്രോസിങ്ങിലും ഷെയ്ഖ് സായിദ് റോഡില്‍ മെയ്ദാനും അല്‍ സീഫ് സ്ട്രീറ്റിനും ഇടയിലുമാണ് സാലിക്ക് ഗേറ്റുകള്‍ സ്ഥാപിച്ചത്. വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്. നവംബര്‍ മുതല്‍ ഇതുവഴിയുള്ള യാത്രയ്ക്ക് ടോള്‍ salik charges per gate നല്‍കണം.
ഷെയ്ഖ് സായിദ് റോഡ് വഴി പോകുന്ന വാഹനങ്ങള്‍ ടോള്‍ ഒഴിവാക്കാന്‍ തിരക്കു കുറഞ്ഞ മറ്റു റോഡുകള്‍ സ്വീകരിക്കേണ്ടി വരും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 ഷെയ്ഖ് സായിദ് റോഡിലെ തിരക്കും ഗതാഗതക്കുരുക്കും വിശദമായ അവലോകനം ചെയ്ത ശേഷമാണ് രണ്ടു ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചതെന്ന് ആര്‍ടിഎ അറിയിച്ചു. ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ദുബായിലെ സാലിക്ക് ഗേറ്റുകളുടെ എണ്ണം 10 ആയി ഉയരും. നിലവില്‍ ബര്‍ഷ, ഗര്‍ഹൂദ്, മക്തും പാലം, മംസാര്‍ സൗത്ത്, മംസാര്‍ നോര്‍ത്ത്, അല്‍ സഫ, എയര്‍പോര്‍ട്ട് ടണല്‍, ജബല്‍ അലി എന്നിവിടങ്ങളിലാണ് സാലിക്ക് ഗേറ്റുള്ളത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

പണമീടാക്കുന്നത് ഇങ്ങനെ
ഒരു തവണ വാഹനം സാലിക്ക് ഗേറ്റ് കടക്കുമ്പോള്‍ 4 ദിര്‍ഹം ടോള്‍ ഈടാക്കും. അടുത്തടുത്താണ് പുതിയ സാലിക്ക് ഗേറ്റുകള്‍. ആദ്യ ഗേറ്റ് കടന്ന് ഒരു മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ഗേറ്റ് കടന്നാല്‍ ഒരു ടോള്‍ മാത്രമേ ഈടാക്കൂ.
റോഡിലെ ഗതാഗതക്കുരുക്ക് കുറയും
പുതിയ ടോള്‍ ഗേറ്റ് വരുന്നതോടെ അല്‍ഖെയില്‍ റോഡിലെ കുരുക്ക് 15% വരെ കുറയുമെന്നാണ് പ്രതീക്ഷ. മക്തും പാലം, ഗര്‍ഹൂദ് പാലം, റാസല്‍ അല്‍ ഖോര്‍ എന്നീ റൂട്ടുകളിലേക്ക് വാഹനങ്ങള്‍ വഴി മാറുമ്പോള്‍ 16% വരെ വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നും കണക്കാക്കുന്നു. ഷെയ്ഖ് സായിദ് റോഡില്‍ നിന്നു മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ 15% കുറവും പ്രതീക്ഷിക്കുന്നു. സാലിക്കിന്റെ വാര്‍ഷിക വരുമാനത്തില്‍ വന്‍ വര്‍ധനയുണ്ടാകുന്നതിനാല്‍ ഇതിന്റെ ഗുണം ഓഹരി ഉടമകള്‍ക്ക് ലഭിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *