international teaching jobs : യുഎഇയില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ നിരവധി അധ്യാപകരുടെ ഒഴിവ് വരുന്നു - Pravasi Vartha JOB

international teaching jobs : യുഎഇയില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ നിരവധി അധ്യാപകരുടെ ഒഴിവ് വരുന്നു

യുഎഇയില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ നിരവധി അധ്യാപകരുടെ ഒഴിവ് വരുന്നു. ഓഗസ്റ്റ് അവസാനം തുടങ്ങുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ യുഎഇയ്ക്ക് വേണ്ടത് 700ലേറെ അധ്യാപകരെയാണ് international teaching jobs . ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങിയ എമിറേറ്റുകളിലാണ് കൂടുതല്‍ ഒഴിവുകള്‍. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 മറ്റു എമിറേറ്റുകളിലും ഒഴിവുണ്ട്. പ്രാദേശിക, വിദേശ സിലബസ് സ്‌കൂളുകളിലാണ് ഓഗസ്റ്റില്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങുക. ഇന്ത്യന്‍ സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഏപ്രിലില്‍ പുതിയ അധ്യയനം തുടങ്ങി.
ഓരോ സ്‌കൂളിന്റെയും നിലവാരവും ഫീസും അധ്യാപകരുടെ യോഗ്യതയും തൊഴില്‍പരിചയവും അനുസരിച്ച് 3,000 മുതല്‍ 17,000 ദിര്‍ഹം വരെ ശമ്പളം നല്‍കുന്നു. ബ്രിട്ടിഷ്, അമേരിക്കന്‍, യുഎഇ സ്‌കൂളുകളിലാണ് ശമ്പളം കൂടുതല്‍. കുറഞ്ഞ ഫീസുള്ള ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് 3,000 ദിര്‍ഹം മുതലാണ് ശമ്പളം. അതതു സ്‌കൂളിന്റെ വെബ്‌സൈറ്റ് വഴിയോ അധ്യാപക റിക്രൂട്ടിങ് വെബ്‌സൈറ്റുകള്‍ മുഖേനയോ അപേക്ഷിക്കാം. നാട്ടില്‍നിന്ന് റിക്രൂട്ട് ചെയ്തുവരുന്ന അധ്യാപകര്‍ക്ക് ചില സ്‌കൂളുകള്‍ താമസസൗകര്യം നല്‍കുന്നുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ദുബായില്‍ മാത്രം 500 അധ്യാപകരുടെ ഒഴിവുണ്ടെന്ന് വിവിധ റിക്രൂട്ടിങ് ഏജന്‍സികള്‍ സൂചിപ്പിച്ചു. അബുദാബിയില്‍ 150, ഷാര്‍ജയില്‍ 50 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ഒഴിവുകള്‍. ജെംസ് എജ്യുക്കേഷന്‍, തഅ്‌ലീം, ബ്ലൂം എജ്യുക്കേഷന്‍, അല്‍ദാര്‍ തുടങ്ങിയ ഗ്രൂപ്പുകളിലെ സ്‌കൂളുകളിലാണ് കൂടുതല്‍ ഒഴിവുകള്‍. സംഗീതം, കായികം, ക്രിയേറ്റിവ് ആര്‍ട്‌സ്, പെര്‍ഫോര്‍മിങ് ആര്‍ട്‌സ് ഡയറക്ടര്‍, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ തുടങ്ങിയവയിലും ഒഴിവുണ്ട്.
ദുബായ് ബ്രിട്ടിഷ് സ്‌കൂള്‍ ജുമൈറ പാര്‍ക്ക്, ജെംസ് വില്ലിങ്ടണ്‍ ഇന്റര്‍നാഷവല്‍ സ്‌കൂള്‍, അര്‍ക്കാഡിയ ഗ്ലോബല്‍ സ്‌കൂള്‍ തുടങ്ങി പത്തോളം സ്‌കൂളുകളില്‍ ഗണിത, ശാസ്ത്ര അധ്യാപകരെ ആവശ്യമുണ്ട്. ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്ക് 3,000 ദിര്‍ഹം കൂടുതല്‍ ശമ്പളം നല്‍കുന്ന സ്‌കൂളുകളുണ്ട്. ഉയര്‍ന്ന യോഗ്യതയും തൊഴില്‍ പരിചയവുമുള്ള അധ്യാപകരെ കിട്ടുക പ്രയാസമാണെന്ന് റിക്രൂട്ടിങ് ഏജന്‍സികള്‍ സൂചിപ്പിച്ചു. അതിനാല്‍, കുറഞ്ഞത് 500 വിദേശ അധ്യാപകരെങ്കിലും യുഎഇയില്‍ എത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ 2,800 വിദേശ അധ്യാപകരാണുള്ളത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *