abu dhabi judicial department : യുഎഇ: കുട്ടികള്‍ ചിത്രങ്ങളും വീഡിയോകളും സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍ - Pravasi Vartha UAE

abu dhabi judicial department : യുഎഇ: കുട്ടികള്‍ ചിത്രങ്ങളും വീഡിയോകളും സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍

കുട്ടികള്‍ ചിത്രങ്ങളും വീഡിയോകളും സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതര്‍. പ്രായപൂര്‍ത്തിയാകാത്തവരെ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴും സുഹൃത്തുക്കളുമായി പങ്കിടുമ്പോഴും മാതാപിതാക്കളോടും കുട്ടികളോടും ജാഗ്രത പാലിക്കണമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് abu dhabi judicial department ആവശ്യപ്പെട്ടു.
കുട്ടികള്‍ അവരുടെ മാതാപിതാക്കളുടെ ഫോട്ടോ എടുക്കുന്നതും സുഹൃത്തുക്കളുമായി ചിത്രങ്ങള്‍ പങ്കിടുന്നതും ഒരു നിരുപദ്രവകരമായ പ്രവര്‍ത്തനമായി തോന്നിയേക്കാം, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
കുടുംബത്തിന് പുറത്തുള്ളവര്‍ക്ക് വീടിനെ കുറിച്ച് അറിയിച്ചാല്‍ കുട്ടിയുടെ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നേടാന്‍ അത് കാരണമാകും, ഇത് അപകടത്തിലേക്ക് നയിച്ചേക്കാം. അതില്‍ കുടുംബാംഗങ്ങളുടെ ഫോട്ടോകളും അവര്‍ താമസിക്കുന്ന വീടിന്റെ വിശദാംശങ്ങളും സ്വകാര്യ കുടുംബ ഇവന്റുകള്‍ റെക്കോര്‍ഡുചെയ്യുകയോ തത്സമയം സ്ട്രീം ചെയ്യുകയോ ചെയ്യുന്നതും ഉള്‍പ്പെടുന്നു.
വീട്ടുജോലിക്കാരോ ഡ്രൈവര്‍മാരോ പോലുള്ള വീട്ടില്‍ ജോലി ചെയ്യുന്നവരുമായി കുട്ടികള്‍ അവരുടെ ജീവിതത്തെയും ബന്ധത്തെയും കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കിടാതിരിക്കുന്നതാണ് ഉചിതമെന്നും ADJD പറയുന്നു. അത്തരത്തില്‍ ചെയ്യുന്നത് കുട്ടികളെ ദുരുപയോഗത്തിനും ചൂഷണത്തിനും ഇരയാക്കുന്നു, ചില സന്ദര്‍ഭങ്ങളില്‍ ബ്ലാക്ക് മെയിലിംഗും നടന്നേക്കാം.
മാതാപിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത്തരം സാഹചര്യങ്ങള്‍ തടയാന്‍ കഴിയുന്ന വഴികള്‍ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്:
വീടിന് പുറത്തുള്ളവരുമായി സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ കുട്ടികളില്‍ അവബോധം വളര്‍ത്തണം.
ഇലക്ട്രോണിക് ബ്ലാക്ക് മെയില്‍ രീതികളെക്കുറിച്ചും വീടിന്റെ സ്ഥലങ്ങളും വിശദാംശങ്ങളും വെളിപ്പെടുത്തുന്നതിലെ അപകടസാധ്യതകളെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കണം.
സ്‌കൂളുകള്‍ കുട്ടികളെ അവരുടെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും വേണം.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *