motor insurance premium : ഇളവ് ഒഴിവാക്കി; യുഎഇയില്‍ മോട്ടര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുതിച്ചുയരുന്നു - Pravasi Vartha UAE

motor insurance premium : ഇളവ് ഒഴിവാക്കി; യുഎഇയില്‍ മോട്ടര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുതിച്ചുയരുന്നു

യുഎഇയില്‍ മോട്ടര്‍ ഇന്‍ഷുറന്‍സ് പ്രീമിയം motor insurance premium വര്‍ധിച്ചു. കോവിഡ്കാലത്ത് നല്‍കിയ 50% ഇളവ് എടുത്തുമാറ്റുകയും പ്രീമിയം കൂട്ടുകയും ചെയ്തതോടെ ഫുള്‍ കവര്‍ ഇന്‍ഷുറന്‍സിന് 500 മുതല്‍ 800 ദിര്‍ഹം വരെയാണ് കൂടിയത്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനുള്ള തുക 400ല്‍ നിന്ന് 630 ആയി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 എസ്യുവിക്ക് തുക 520ല്‍ നിന്ന് 840 ദിര്‍ഹമായി. ഏജന്‍സി റിപ്പയറുള്ള പുതിയ, ആഡംബര വാഹനങ്ങള്‍ക്ക് 4000 ദിര്‍ഹത്തിന് മുകളിലാകും ഇന്‍ഷുറന്‍സ് പ്രീമിയം. എസ്‌യുവി വാഹന പ്രീമിയം (നോണ്‍ ഏജന്‍സി റിപ്പയര്‍) 2000 ദിര്‍ഹം വരെയായി വര്‍ധിച്ചു. വിവിധ മോഡല്‍ കാറുകള്‍ക്ക് 780ല്‍ നിന്ന് 1600 വരെയായി പോളിസി തുക ഉയര്‍ന്നു.
മത്സരത്തിന്റെ ഭാഗമായി ചില സ്ഥാപനങ്ങള്‍ 20% വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ടെങ്കിലും വാറ്റ് ഉള്‍പ്പെടെ കാറുകള്‍ക്ക് കുറഞ്ഞത് 1144 മുതല്‍ 1694 ദിര്‍ഹം വരെ നല്‍കേണ്ടി വരും. ഏജന്‍സി റിപ്പയര്‍ ആണെങ്കില്‍ നിരക്ക് 2000 കടക്കും. കഴിഞ്ഞ കാലങ്ങളില്‍ അപകട ക്ലെയിം ഇല്ലാതെ ഒരേ ഇന്‍ഷുറന്‍സ് കമ്പനിയില്‍ പുതുക്കാനെത്തുന്നവര്‍ക്ക് നേരിയ ഇളവ് ലഭിച്ചേക്കും.കാറുകള്‍ക്ക് 2023 തുടക്കത്തില്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനി ഈടാക്കിയിരുന്നത് ശരാശരി 750 ദിര്‍ഹമാണ്. ഏതാനും മാസം പിന്നിട്ടപ്പോള്‍ നിരക്ക് 900 ആയി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

വര്‍ഷാവസാനത്തോടെ നിരക്ക് 1100 ദിര്‍ഹമായി. ഈ വര്‍ഷം അത് 1300 ദിര്‍ഹമാക്കി. 12 മാസത്തിനിടെ 550 ദിര്‍ഹമാണ് ഒരു കമ്പനി കാര്‍ ഇന്‍ഷുറന്‍സില്‍ കൂട്ടിയത്. എസ്‌യുവിക്കും ആനുപാതിക വര്‍ധനയുണ്ട്. ഈ മാസം തുടക്കത്തില്‍ നല്‍കിയ ക്വട്ടേഷന്‍ നിരക്കില്‍നിന്ന് 15 ദിവസത്തിനിടെ 200 ദിര്‍ഹത്തോളം വര്‍ധിപ്പിച്ച കമ്പനിയുമുണ്ട്. 2 മാസം കഴിയുമ്പോള്‍ നിരക്ക് ഇനിയും കൂടുമെന്നാണ് സൂചന. മാനദണ്ഡം പാലിക്കാതെ നിരക്ക് വര്‍ധിപ്പിക്കുന്നത് വലയ്ക്കുന്നതായി വാഹന ഉടമകള്‍ പറയുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *