norka job : ഈ വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍; ഉടന്‍ അപേക്ഷിക്കൂ - Pravasi Vartha JOB

norka job : ഈ വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍; ഉടന്‍ അപേക്ഷിക്കൂ

ഈ വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് മലയാളികളായ ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ norka job ക്ഷണിക്കുന്നു. നോര്‍ക്ക-റൂട്ട്‌സ് ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെയാണ് ക്ഷണിക്കുന്നത്. ബഹ്‌റൈന്‍ (മനാമ) ഖത്തര്‍ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂര്‍) എന്നിവിടങ്ങളിലാണ് നിലവില്‍ ഒഴിവുകള്‍. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേസുകളിന്‍ മേല്‍ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു.
അഭിഭാഷകനായി കേരളത്തില്‍ കുറഞ്ഞത് 2 വര്‍ഷവും വിദേശത്ത് (അപേക്ഷ നല്‍കുന്ന രാജ്യത്ത്) 7 വര്‍ഷവും പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താല്‍പര്യമുളളവര്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് 2024 ജനുവരി 27 നകം അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
വിദ്യാഭ്യാസ/പ്രവൃത്തിപരിചയ രേഖകളുടെ പകര്‍പ്പുകളോടൊപ്പം ”വിദേശമലയാളികള്‍ നേരിടുന്ന നിയമപ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാര സാദ്ധ്യതകളും” എന്ന വിഷയത്തില്‍ 200 വാക്കില്‍ കുറയാത്ത ഒരു കുറിപ്പും മലയാളത്തില്‍ തയ്യാറാക്കി അപേക്ഷയോടൊപ്പം അനുബന്ധമായി അയക്കേണ്ടതാണ്. യോഗ്യത, പ്രവൃത്തി പരിചയം, ഫീസ് എന്നിവ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ അറിയുന്നിന് www.norkaroots.org വെബ്ബ്‌സൈറ്റ് സന്ദര്‍ശിക്കുക.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *