indian passport renewal : ഇന്ത്യന്‍ പ്രവാസികള്‍ക്കായുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ - Pravasi Vartha PRAVASI

indian passport renewal : ഇന്ത്യന്‍ പ്രവാസികള്‍ക്കായുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍

ഇന്ത്യന്‍ പ്രവാസികള്‍ക്കായുള്ള പാസ്‌പോര്‍ട്ട് സേവനങ്ങള്‍ indian passport renewal കൂടുതല്‍ ലളിതമാക്കുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി (ഐ.ആര്‍.സി.)യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രവാസിസംഘടനാ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നടത്തുന്ന ബി.എല്‍.എസ്. കേന്ദ്രങ്ങളില്‍ നടപടിക്രമങ്ങള്‍ ലളിതമാക്കി സാധാരണക്കാരായ ഇന്ത്യക്കാര്‍ക്ക് സഹായകരമായ നടപടികള്‍ സ്വീകരിക്കും. പാസ്‌പോര്‍ട്ട് പുതുക്കല്‍, കൂട്ടിച്ചേര്‍ക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ക്കായി ആവശ്യമായ രേഖകള്‍ കുറവാണെങ്കില്‍ അടുത്തദിവസം രേഖകളുമായെത്തുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. അത്തരക്കാര്‍ വീണ്ടും ടോക്കണെടുത്ത് കാത്തുനില്‍ക്കേണ്ടിവരില്ലെന്നും മന്ത്രി ഉറപ്പുനല്‍കി. പാസ്‌പോര്‍ട്ട് നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കി സാധാരണക്കാരെ സഹായിക്കുന്നതിന് ഇടപെടാന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനെ മന്ത്രി ചുമതലപ്പെടുത്തി.
ചെറിയ ശമ്പളത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ പാസ്‌പോര്‍ട്ട് സേവനകേന്ദ്രത്തിലെത്തിയാല്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി അവരെ പരമാവധി സഹായിക്കാന്‍ ബി.എല്‍.എസ്. അധികൃതര്‍ ഇടപെടണം. റാസല്‍ഖൈമയില്‍നിന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ അനുവദിക്കണമെന്ന് റാസല്‍ഖൈമ ഹോട്ടലില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ പ്രവാസികള്‍ മന്ത്രിയോടാവശ്യപ്പെട്ടു. വ്യോമയാനമന്ത്രാലയവുമായി ചര്‍ച്ചചെയ്തുകൊണ്ട് പ്രശ്‌നത്തില്‍ ഇടപെടുമെന്ന് വി. മുരളീധരന്‍ പറഞ്ഞു. കണ്ണൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളിലേക്ക് റാസല്‍ഖൈമയില്‍നിന്ന് കൂടുതല്‍ സര്‍വീസ് ആരംഭിക്കേണ്ടതിന്റെ ആവശ്യകത പ്രതിനിധികള്‍ മന്ത്രിയെ പ്രത്യേകം ഓര്‍മിപ്പിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *