ig gold price : യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം ഇതുതന്നെ - Pravasi Vartha MONEY

ig gold price : യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം ഇതുതന്നെ

യുഎഇയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയം ഇതുതന്നെ. 24 മണിക്കൂറിനിടെ സ്വര്‍ണം ഗ്രാമിന് 3 ദിര്‍ഹത്തിന്റെ കുറവുണ്ടായി. ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 229.75 ദിര്‍ഹത്തിനാണ് വിപണനം ig gold price തുടങ്ങിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 ഉച്ചയ്ക്ക് 228.75 ആയും വൈകിട്ട് 228 ആയും കുറഞ്ഞു. ഇന്നലെ രാവിലെ 227 ദിര്‍ഹത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചയോടെ 226.50 ആയി കുറഞ്ഞു. വൈകിട്ട് 226.75 ദിര്‍ഹത്തിലെത്തി. തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 230.50 ദിര്‍ഹം വരെ എത്തി. 48 മണിക്കൂറിനിടെ നാലേകാല്‍ ദിര്‍ഹത്തിന്റെ (96 രൂപ) കുറവുണ്ടായി.
യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതോടെ സ്വര്‍ണവില കുറയുകയും രൂപ ദുര്‍ബലമാവുകയും ചെയ്തതാണ് പ്രവാസികള്‍ക്ക് അനുകൂലമായത്. ഇതുമൂലം പ്രവാസികള്‍ നാട്ടിലേക്കു പണമയയ്ക്കുമ്പോള്‍ കൂടുതല്‍ തുക ലഭിക്കും. കുറഞ്ഞ നിരക്കില്‍ സ്വര്‍ണവും വാങ്ങാം. യുഎസ് റീട്ടെയ്ല്‍ സെയില്‍സ് (ബിസിനസ്) 0.6% വര്‍ധിച്ചതും പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യത കുറവാണെന്ന യുഎസ് ഫെഡറല്‍ റിസര്‍വ്‌സിന്റെ സൂചനയും ഡോളറിനെ ശക്തിപ്പെടുത്തി. ഇതോടെ സ്വര്‍ണത്തില്‍ നിന്ന് പിന്‍വലിച്ച് ഡോളറില്‍ നിക്ഷേപിച്ചതും യുഎസ് കറന്‍സിക്കു നേട്ടമായി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *