re entry visa : സൗദിയിലെ പ്രവേശന വിലക്ക്; സുപ്രധാന മാറ്റവുമായി അധികൃതര്‍ - Pravasi Vartha visa

re entry visa : സൗദിയിലെ പ്രവേശന വിലക്ക്; സുപ്രധാന മാറ്റവുമായി അധികൃതര്‍

റി എന്‍ട്രി വിസയില്‍ പോയി മടങ്ങാത്തവര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കി സൗദി അറേബ്യ. സൗദിയില്‍ തൊഴില്‍ വിസയില്‍ വരികയും പിന്നീട് അവധിക്ക് റി എന്‍ട്രി വിസയില്‍ re entry visa പോയി വിസാ കാലാവധിക്കുള്ളില്‍ മടങ്ങി വരാതിരിക്കുകയും ചെയ്തവര്‍ക്കുള്ള മൂന്ന് വര്‍ഷത്തെ പ്രവേശന വിലക്ക് നീക്കിയതായി സൗദിയിലെ അല്‍ വത്വന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
പ്രവേശന വിലക്ക് നീക്കിയത് ചൊവ്വ മുതല്‍ പ്രാബല്യത്തില്‍ വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജവാസാത്ത് കേന്ദ്രങ്ങളെ ഉദ്ധരിച്ഛ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ഇത് സംബന്ധിച്ച് പ്രത്യേക നിര്‍ദ്ദേശം രാജ്യത്തെ എന്‍ട്രി പോസ്റ്റുകളില്‍ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

നേരത്തെ, വ്യവസായികള്‍ ആവശ്യപ്പെട്ടതിനനുസരിച്ചായിരുന്നു 3 വര്‍ഷ വിലക്ക് ഏര്‍പ്പെടുത്തിയത്. തൊഴിലാളി മടങ്ങി വരാതിരുന്നാലുള്ള ഇഖാമ, ഇന്‍ഷുൂര്‍ അടക്കമുള്ള നിരവധി ചെലവ് നഷ്ടങ്ങളെത്തുടര്‍ന്ന് ആണ് വ്യവസായികള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇഖാമ പുതുക്കല്‍ 3 മാസത്തേക്ക് വരെ ചുരുക്കാമെന്നതും അവധിക്ക് പോയി മടങ്ങാതിരുന്നാല്‍ തൊഴില്‍ കരാര്‍ ലംഘനം എന്ന ഗണത്തില്‍ പെടുമെന്നതിനാലും, തൊഴിലാളി മടങ്ങാതിരിക്കുന്നത് തൊഴിലുടമകള്‍ക്ക് വലിയ പ്രയാസം സ്രഷ്ടിക്കുന്നില്ല എന്ന് തന്നെ പറയാം. സൗദി ജവാസാത്തിന്റെ പുതിയ നിര്‍ദ്ദേശം സൗദിയില്‍ നിന്ന് അവധിക്ക് പോയി 3 വര്‍ഷ പ്രവേശന വിലക്ക് നേരിടുന്ന നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *