uae visa : യുഎഇയില്‍ വിസ അനുവദിക്കുന്നതിന് ഈ നിബന്ധന പാലിക്കേണ്ടതുണ്ടോ? - Pravasi Vartha visa

uae visa : യുഎഇയില്‍ വിസ അനുവദിക്കുന്നതിന് ഈ നിബന്ധന പാലിക്കേണ്ടതുണ്ടോ?

യുഎഇയില്‍ വിസ അനുവദിക്കുന്നതിന് ചില നിബന്ധനങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് ചര്‍ച്ച. 2023-ല്‍ യു എ ഇ പ്രഖ്യാപിച്ച വിസ വൈവിധ്യവര്‍ക്കരണം, റിയല്‍ എസ്റ്റേറ്റ് വില്‍പ്പന ഇടപാടുകളുടെ വര്‍ധന, ടൂറിസം എന്നിവ ജനസംഖ്യയിലും തൊഴില്‍ മേഖലയിലും വലിയ വര്‍ദ്ധനവിന് കാരണമാക്കിയിട്ടുണ്ട്. യുഎഇ വിസ നടപടികള്‍ uae visa ഉദാരമാക്കിയതിനെ തുടര്‍ന്ന് രാജ്യത്തേക്കുള്ള കുടിയേറ്റത്തില്‍ വന്‍ വര്‍ധനയും ഉണ്ടായിട്ടുണ്ടെന്ന് സമകാലിക കണക്കുകള്‍ സൂചിപ്പിക്കുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 എന്നാല്‍, ഒരേ രാജ്യത്തുള്ള ജീവനക്കാര്‍ കൂടുതലായി ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിക്കുമ്പോള്‍ ജനസഖ്യാപരമായ പ്രാതിനിധ്യം പരിഗണിക്കുന്നുണ്ട് എന്ന് ഇമിഗ്രേഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

കൂടുതല്‍ ഇന്ത്യക്കാരുള്ള കമ്പനിയില്‍ പുതിയ വിസ ലഭിക്കുന്നതുമായ ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിസ നിയമം ചര്‍ച്ചയാവുന്നത്. ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ലഭിച്ചില്ല എന്നാണ് സന്ദേശത്തില്‍ പറയുന്നത്.
ഒരു കമ്പനിയില്‍ ഒരേ രാജ്യത്തുള്ളവര്‍ കൂടുന്നതിനനുസരിച്ച് സിസ്റ്റത്തില്‍ സ്വയമേവ വരുന്ന നിയന്ത്രണം മാത്രമാണ് ഇത്. വിസ അനുവദിക്കുന്നതിലെ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് പുതിയ വിസ അടക്കമുള്ളവ ലഭിക്കും. അതേസമയം, ഗാര്‍ഹിക തൊഴിലാളികള്‍, ഫ്രീസോണ്‍ വിസക്കാര്‍ക്ക് ഈ വ്യവസ്ഥ ഇല്ല. രാജ്യത്തിന്റെ ജനസംഖ്യയുടെ മഹാഭൂരിപക്ഷം വിവിധ ദേശീയതകളില്‍ നിന്നുള്ള മിശ്രിതമാണ്. ഇതില്‍ 30 ശതമാനത്തോളം വരും ഇന്ത്യന്‍ പ്രവാസികളുടെ ജനസംഖ്യ. ഈ കണക്ക് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *