hiring staff : യുഎഇയില്‍ മികച്ച തൊഴില്‍ അവസരം വരുന്നു; തുടക്കക്കാര്‍ക്ക് പോലും വന്‍തുക ശമ്പളം നേടാം - Pravasi Vartha JOB

hiring staff : യുഎഇയില്‍ മികച്ച തൊഴില്‍ അവസരം വരുന്നു; തുടക്കക്കാര്‍ക്ക് പോലും വന്‍തുക ശമ്പളം നേടാം

യുഎഇയില്‍ മികച്ച തൊഴില്‍ അവസരം വരുന്നു. യു.എ.ഇ.യില്‍ പുതിയ അധ്യയനവര്‍ഷത്തില്‍ കൂടുതല്‍ സ്‌കൂള്‍ അധ്യാപകരെ hiring staff നിയമിച്ചേക്കും. 700-ലേറെ അധ്യാപക റിക്രൂട്ട്മെന്റുകള്‍ ഈ വര്‍ഷം നടന്നേക്കുമെന്നാണ് വിവരം. ദുബായ്, ഷാര്‍ജ, അബുദാബി എമിറേറ്റുകളിലായാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
തൊഴില്‍ വെബ്സൈറ്റുകളില്‍ ദുബായില്‍ 500 ഒഴിവുകളുണ്ടൈന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അബുദാബിയില്‍ 150 ഒഴിവുകളുമുണ്ട്. ബാക്കി ഷാര്‍ജയിലാണ്. തുടക്കക്കാര്‍ക്ക് 3000 ദിര്‍ഹം വരെ ശമ്പളം നല്‍കും. ശമ്പളം ഓരോ സ്‌കൂളിലും വ്യത്യാസപ്പെടാം. പലയിടത്തും ഈ മാസം കഴിയുന്നതിനുമുമ്പേ അപേക്ഷിക്കണം.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ജെംസ് വെല്ലിങ്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പെര്‍ഫോമിങ് ആര്‍ട്സ് ഡയറക്ടറെയും കായിക ഡയറക്ടറെയുമാണ് നിയമിക്കാനിരിക്കുന്നത്. ജെംസ് മെട്രോപോളില്‍ പ്രൈമറി വിഭാഗത്തില്‍ അസിസ്റ്റന്റ് മേധാവിയുടെ ഒഴിവുണ്ട്. ആര്‍ക്കാഡിയ ഗ്ലോബല്‍ സ്‌കൂളില്‍ സെക്കന്‍ഡറി സ്‌കൂള്‍ അസിസ്റ്റന്റ് മേധാവിയുടെ ഒഴിവിലേക്കാണ് ആളെ തിരയുന്നത്. ദുബായ് ബ്രിട്ടീഷ് സ്‌കൂള്‍ എമിറേറ്റ്സ് ഹില്‍സിന് സംഗീത അധ്യാപകനെയും കായികപരിശീലകനെയും പ്രധാനാധ്യാപകനെയും ആവശ്യമുണ്ട്. സണ്‍മാര്‍ക്ക് സ്‌കൂള്‍ ക്രിയേറ്റീവ് ആര്‍ട്സ് മേധാവിയെയാണ് തേടുന്നത്.
അബുദാബി അല്‍ റബീഹ് അക്കാദമിയില്‍ ഗണിതശാസ്ത്ര മേധാവി, നോയ ബ്രിട്ടീഷ് സ്‌കൂളില്‍ ആദ്യവര്‍ഷ ഫൗണ്ടേഷന്‍ സ്റ്റേജ് മേധാവി, ക്രാന്‍ലീ അബുദാബിയില്‍ ചിത്രകലാ അധ്യാപകന്‍, സ്പാനിഷ് അധ്യാപകന്‍, പെര്‍ഫോമിങ് ആര്‍ട്സ് ഡയറക്ടര്‍ എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. ഷാര്‍ജ വിക്ടോറിയാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പുതിയ അധ്യാപകരെയും തിരയുന്നുണ്ട്. കണക്ക്, സയന്‍സ് അധ്യാപകര്‍ക്കാണ് കൂടുതല്‍ ആവശ്യകത.

Related Posts

Leave a Reply

Your email address will not be published. Required fields are marked *