work abroad : മലയാളികള്‍ക്ക് ജോലി ചെയ്യാന്‍ ഇതില്‍ ഏത് വിദേശ രാജ്യമാണ് മികച്ചത്? അറിയാം - Pravasi Vartha PRAVASI

work abroad : മലയാളികള്‍ക്ക് ജോലി ചെയ്യാന്‍ ഇതില്‍ ഏത് വിദേശ രാജ്യമാണ് മികച്ചത്? അറിയാം

വിദേശ രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. അതില്‍ കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്ന രാജ്യങ്ങളാണ് ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും work abroad . ഓസ്‌ട്രേലിയ ന്യൂസീലന്‍ഡ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ പഠിക്കുകയും താമസിക്കുകയും ചെയ്തിട്ടുളള മലയാളികള്‍ ഇരു രാജ്യങ്ങളിലെയും ജീവിത സാഹചര്യം താരതമ്യം ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ഓസ്‌ട്രേലിയായേക്കാള്‍ ന്യൂസീലന്‍ഡ് മികച്ചതാണെന്നാണ് ചിലരുടെ അഭിപ്രായം. ന്യൂസീലന്‍ഡില്‍ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന മലയാളികളായ ജോ, വിനീത്, ഷാജു, ജിസ് എന്നിവരുടെ കണ്ടെത്തലുകളും അനുഭവവും വായിക്കാം. യുഎസില്‍ പഠനം കഴിഞ്ഞ് 2013ല്‍ ന്യൂസീലന്‍ഡില്‍ എത്തിയ ജോ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ന്യൂസീലന്‍ഡില്‍ പ്രവര്‍ത്തിക്കുന്നു. സ്റ്റുഡന്റ് വീസയിലാണ് വിനീത് 2015ല്‍ ന്യൂസീലന്‍ഡില്‍ എത്തുന്നത്. 2015ല്‍ ന്യൂസീലന്‍ഡില്‍ നിന്നും ഓസ്ട്രലിയയിലേക്കു പോയ ഷാജു 2019ല്‍ വീണ്ടും തിരിച്ചെത്തുകയായിരുന്നു. യുകെയില്‍ നിന്നും 2016 ലാണ് ജിസ് ന്യൂസീലന്‍ഡില്‍ എത്തിയത്.
ജീവിത ചെലവ് സിഡ്‌നിയില്‍ കൂടുതലാണോ ജീവിത ചെലവ് സിഡ്‌നിയില്‍ വളരെ കൂടുതലാണെന്നും ഷാജു പറയുന്നു. എന്നിരുന്നാലും പാല്‍, പെട്രോള്‍ എന്നിവയ്ക്ക് ഓസ്‌ട്രേലിയയില്‍ വില കുറവാണ്. ഇവിടെ ഉള്‍പ്രദേശങ്ങളില്‍ ആഹാരത്തിനും മറ്റു സേവനങ്ങള്‍ക്കും വിലകുറവാണ്. എന്നാല്‍ ജനസംഖ്യയും അടിസ്ഥാന സൗകര്യങ്ങളും ഓസ്‌ട്രേലിയയിലെ ഉള്‍പ്രദേശങ്ങളില്‍ വളരെ കുറവാണ്. ഓസ്‌ട്രേലിയയുമായി താരത്മ്യം ചെയ്യുമ്പോള്‍ ന്യൂസീലന്‍ഡില്‍ നികുതി കുറവാണ്. വിദ്യാഭ്യാസ ചെലവും ഓസ്‌ട്രേലിയില്‍ കൂടുതലാണ്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ഷാജു ഓക്ലന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടില്‍ ജോലി ചെയ്യുന്നു. ഓസ്‌ട്രേലിയയിലെ ജനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യൂസീലന്‍ഡിലെ ജനങ്ങള്‍ കൂടുതല്‍ സോഷ്യലാണെന്നു ഷാജു പറയുന്നു. കണക്കുകള്‍ സുചിപ്പിക്കുന്നത് ന്യൂസീലന്‍ഡില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കു പോകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു എന്നാണ്. എന്നിരുന്നാലും ഭൂരിഭാഗം പേരും അവിടെ നിന്നും തിരിച്ചെത്തുന്നുണ്ട്. സാമ്പത്തിക സുരക്ഷിതത്വം ആണ് ന്യൂസീലന്‍ഡില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കു പോകുന്നവരുടെ എണ്ണം വര്‍ധിക്കുന്‍ കാരണമെന്ന് ജോ പറയുന്നു. എന്നാല്‍ ഓസ്‌ട്രേലിയയിലെ ജീവിത ചിലവ് ന്യൂസീലന്‍ഡിലേക്കാള്‍ ഉയര്‍ന്നതാണെന്ന് ഷാജു പറയുന്നു.
ഓസ്‌ട്രേലിയയില്‍ ന്യൂസീലന്‍ഡിലേക്കാള്‍ ആശുപത്രികള്‍ ഉണ്ട്. രണ്ടിടത്തും അടിയന്തര ചികിത്സയ്ക്ക് താമസമില്ലെങ്കിലും ഇന്ത്യയിലെ പോലെ വേഗത്തില്‍ ആരോഗ്യസേവനം ലഭ്യമാകില്ല. രോഗികളുടെ കാത്തിരിപ്പ് സമയം കൂടുതലാണ്. ഓസ്‌ട്രേലിയയില്‍ വീടുവാങ്ങാന്‍ ന്യൂസീലന്‍ഡിനേക്കാള്‍ ചിലവ് കുറവാണെന്നു ജോ പറയുന്നു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ വീട് വില്‍ക്കുമ്പോള്‍ കിട്ടുന്ന പണത്തിന്റെ ഇത്ര ശതമാനം സര്‍ക്കാറിന് നല്‍കണം. ന്യുസീലന്‍ഡില്‍ ഇത്തരത്തിലുളള നടപടി ഇല്ല. എന്നാല്‍ താമസിക്കാന്‍ അല്ലാതെ നിക്ഷേപമെന്ന നിലയില്‍ ന്യൂസീലന്‍ഡില്‍ വീട് വാങ്ങിയ ശേഷം വിറ്റാല്‍ സര്‍ക്കാറിന് ഫീസ് നല്‍കണം. വീടുവാങ്ങുന്ന കാര്യത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ വലിയ വ്യത്യാസം കാണുന്നില്ല.
ഓസ്‌ട്രേലിയയിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ന്യൂസീലന്‍ഡ് കുറച്ചുകൂടി മെച്ചപ്പെട്ട ഇടമാണ്. ന്യൂസീലന്‍ഡില്‍ ജനങ്ങള്‍ കുറച്ചു കൂടി സൗഹൃദപരമായി പെരുമാറുന്നു. സാമൂഹ്യ സുരക്ഷിതത്വവും ന്യൂസീലന്‍ഡില്‍ കൂടുതലാണ്. രണ്ടിടത്തും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. നിലവിലെ സ്ഥിതി എന്താണെന്നു വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രം ഏതു രാജ്യം തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാമെന്നാണ് ന്യൂസീലന്‍ഡില്‍ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന മലയാളികളുടെ വ്യക്തമാക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *