dubai court : യുഎഇ: കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ - Pravasi Vartha DUBAI

dubai court : യുഎഇ: കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ

കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ. യൂറോപ്യന്‍ സ്വദേശിയായ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അറബ് യുവാവിന് ദുബായ് ക്രിമിനല്‍കോടതി dubai court വധശിക്ഷ വിധിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 2020 ജൂലായിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ താമസയിടത്തിലെത്തി കഴുത്തുമുറിച്ചാണ് കൊല നടത്തിയത്. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനാണ് യുവതിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസിനെയും ആംബുലന്‍സിനെയും വിളിച്ചുവരുത്തുകയായിരുന്നു.
2017 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഇരുവരും വേര്‍പിരിഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ യുവതിയുടെ ഇടപെടലിലും യുവാവിന് സംശയം തോന്നിയിരുന്നു. വേര്‍പിരിഞ്ഞശേഷവും കാമുകിയെ നിരീക്ഷിച്ചുവന്നിരുന്ന പ്രതി യുവതിയെ പലപ്പോഴായി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഭീഷണിയില്‍നിന്ന് രക്ഷ നേടാന്‍ യുവതി രാജ്യംവിട്ടു. രണ്ട് വര്‍ഷത്തിനുശേഷം വീണ്ടും ജോലിതേടി ദുബായിലെത്തി. തുടര്‍ന്നാണ് യുവാവ് പ്രതികാരം തീര്‍ത്തതെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു. കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന കത്തി, കയര്‍, ചുറ്റിക, പ്ലാസ്റ്റിക് വടി, പശ, ടേപ്പ് എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ചില സാമ്പത്തികതര്‍ക്കങ്ങളും ഇരുവരും തമ്മിലുണ്ടായിരുന്നതായും കേസ് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *