visit visa change : യുഎഇ സന്ദര്‍ശന വിസ പുതുക്കൽ: ഒമാനിലേക്കുള്ള ബസുകളുടെ ബുക്കിംഗ് സംബന്ധിച്ച് നിര്‍ദ്ദേശങ്ങളുമായി ട്രാവല്‍ ഏജന്റുമാര്‍ - Pravasi Vartha visa

visit visa change : യുഎഇ സന്ദര്‍ശന വിസ പുതുക്കൽ: ഒമാനിലേക്കുള്ള ബസുകളുടെ ബുക്കിംഗ് സംബന്ധിച്ച് നിര്‍ദ്ദേശങ്ങളുമായി ട്രാവല്‍ ഏജന്റുമാര്‍

ഒമാനിലേക്ക് ബസില്‍ യാത്ര ചെയ്ത് വിസ visit visa change സ്റ്റാറ്റസ് മാറ്റാന്‍ ആഗ്രഹിക്കുന്ന യുഎഇ സന്ദര്‍ശകര്‍ക്ക് വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്. ട്രാവല്‍ ഏജന്റുമാര്‍ ഡിമാന്‍ഡ് കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ബസുകളുടെ ബുക്കിംഗും അതിവേഗം തീരുകയാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ഒമാനിലേക്കുള്ള ബസുകള്‍ പരമാവധി ശേഷിയില്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും യുഎഇ സന്ദര്‍ശകര്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനും നിര്‍ദ്ദേശിക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍, അവരുടെ സന്ദര്‍ശന വിസ കാലഹരണപ്പെടുന്നതിന് കുറഞ്ഞത് പത്ത് ദിവസം മുമ്പെങ്കിലും പാക്കേജിനായി അപേക്ഷിക്കണം.
”ബസ്സുകള്‍ ദിവസേന പരമാവധി ശേഷിയില്‍ ഓടുന്നുണ്ട്. സേവനം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സന്ദര്‍ശകര്‍ പാക്കേജ് മുന്‍കൂട്ടി റിസര്‍വ് ചെയ്യണം. ഒമാനിലേക്ക് ബസില്‍ പോയി വിസ മാറ്റുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ഞങ്ങള്‍ക്ക് ദിവസേന 100-ലധികം അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ട്” താഹിറ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ സ്ഥാപകനും സിഇഒയുമായ ഫിറോസ് മാളിയക്കല്‍ പറഞ്ഞു.
ട്രാവല്‍ ഏജന്റുമാര്‍ പറയുന്നതനുസരിച്ച്, ആവശ്യം നിറവേറ്റുന്നതിനായി, നിരവധി സ്വകാര്യ ഏജന്‍സികള്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍, 300-ലധികം സീറ്റിംഗ് കപ്പാസിറ്റിയുള്ള എട്ട് സ്വകാര്യ ബസുകള്‍ ഞായറാഴ്ച മുതല്‍ ബുധന്‍ വരെ ഓടുന്നു. അടുത്ത പത്ത് ദിവസത്തേക്ക് പൂര്‍ണ്ണമായി ബുക്കിഗും പൂര്‍ത്തിയായി.
ഡിമാന്‍ഡിലെ പെട്ടെന്നുള്ള വര്‍ദ്ധനവ് വിമാന നിരക്കിലെ വര്‍ദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കൂടുതല്‍ ചെലവ് കുറഞ്ഞ ബദലുകള്‍ തേടാന്‍ സന്ദര്‍ശകരെ പ്രേരിപ്പിക്കുന്നു. ഒമാനിലേക്കുള്ള ബസ് യാത്രാ പാക്കേജുകളുടെ താങ്ങാനാവുന്ന വില പലര്‍ക്കും ഇഷ്ടപ്പെട്ട ഓപ്ഷനായി മാറിയിരിക്കുന്നു, അതിനാലായിരിക്കും ഈ രീതിയിലുള്ള വിസ മാറ്റത്തിന്റെ ആവശ്യകതയില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമായത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

നേരത്തെ, വിസ മാറ്റത്തിനായി സന്ദര്‍ശകര്‍ എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് സര്‍വീസ് തിരഞ്ഞെടുത്തിരുന്നുവെങ്കിലും ആ സേവനത്തിന്റെ വിലയില്‍ ഏകദേശം 20 ശതമാനം വര്‍ധനയുണ്ടായതായി റെഹാന്‍ അല്‍ ജസീറ ടൂറിസം മാനേജിംഗ് ഡയറക്ടര്‍ ഷിഹാബ് പര്‍വാദ് പറഞ്ഞു.
നിലവില്‍ ബസുകളുടെ വിസ മാറ്റത്തിനുള്ള പാക്കേജ് 1,000 ദിര്‍ഹം മുതല്‍ 1,100 ദിര്‍ഹം വരെയാണ്. ഒമാനില്‍ പ്രവേശിക്കാനുള്ള യാത്രാ വിസ, രണ്ട് മാസത്തെ യുഎഇ സന്ദര്‍ശന വിസ, എക്‌സിറ്റ് ഫീസ്, ഒമാനിലെ ഒരു രാത്രി താമസം എന്നിവ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബസ് സര്‍വീസുകള്‍ പ്രയോജനപ്പെടുത്തുന്ന സന്ദര്‍ശകര്‍ക്ക് അവരുടെ യുഎഇ വിസ ഇഷ്യൂ ചെയ്യുന്നതിനെ ആശ്രയിച്ച് ഒമാനില്‍ ഒരു ദിവസം തങ്ങുകയോ അതേ ദിവസം തന്നെ എമിറേറ്റ്സിലേക്ക് മടങ്ങുകയോ ചെയ്യാം.
ദേരയിലെ ഫിഷ് റൗണ്ട്എബൗട്ടില്‍ നിന്നുള്ള സ്വകാര്യ ബസുകള്‍ രാവിലെ 10 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 1 മണിയോടെ യുഎഇ-ഒമാന്‍ അതിര്‍ത്തി കടക്കുന്നു. അതിര്‍ത്തി കടന്നതിന് ശേഷം, വിസ അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നു, ഇത് സാധാരണയായി 10 മണിക്കൂറിനുള്ളില്‍ കഴിയും. വിസ ലഭിച്ചതിന് ശേഷം ഒമാനില്‍ നിന്ന് ഉച്ചയോടെ സന്ദര്‍ശകര്‍ക്ക് യുഎഇയിലേക്കുള്ള മടക്കയാത്ര ആരംഭിക്കാം. എന്തെങ്കിലും വിസ ഇഷ്യൂവിന്റെ പ്രശ്‌നമുണ്ടെങ്കില്‍, അവര്‍ക്ക് പത്ത് ദിവസം വരെ (സുല്‍ത്താനേറ്റില്‍) താമസിക്കാം. എന്നാല്‍ വിസിറ്റ് വിസ ഇഷ്യൂവിനായി താമസം നീട്ടേണ്ടി വന്നാല്‍ അടുത്ത ദിവസം മുതല്‍ പ്രതിദിനം 25 ദിര്‍ഹം ഈടാക്കുമെന്ന് ഷിഹാബ് പര്‍വാദ് കൂട്ടിച്ചേര്‍ത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *