spice jet flight : വിമാനത്തിനുള്ളിലെ ലോക്ക് പണിമുടക്കി, യുവാവ് ശുചിമുറിയ്ക്കുള്ളില്‍ കുടുങ്ങിയത് മണിക്കൂറോളം - Pravasi Vartha INDIA

spice jet flight : വിമാനത്തിനുള്ളിലെ ലോക്ക് പണിമുടക്കി, യുവാവ് ശുചിമുറിയ്ക്കുള്ളില്‍ കുടുങ്ങിയത് മണിക്കൂറോളം

യുവാവ് വിമാനത്തിനുള്ളിലെ ശുചിമുറിയ്ക്കുള്ളില്‍ കുടുങ്ങിയത് മണിക്കൂറോളം. ലോക്ക് പണിമുടക്കിയതിന് പിന്നാലെയാണ് വിമാനത്തിനുള്ളിലെ spice jet flight ശുചിമുറിയില്‍ യാത്രക്കാരന്‍ രണ്ട് മണിക്കൂറോളം കുടുങ്ങിയത്. ചൊവ്വാഴ്ച രാവിലെ മുംബൈയില്‍ നിന്ന് ബെംഗളുരുവിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിനുള്ളിലാണ് സംഭവം. നൂറ് മിനിറ്റിലധികം സമയമാണ് യുവാവ് ശുചിമുറിയില്‍ കുടുങ്ങിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
എസ് ജി 268 എന്ന വിമാനത്തിലാണ് അസാധാരണ സംഭവങ്ങളുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിക്കായിരുന്നു വിമാനം മുംബൈയില്‍ നിന്ന് പുറപ്പെട്ടത്. പുലര്‍ച്ചെ 3.42ഓടെയാണ് വിമാനം ബെംഗളുൂരിലെത്തിയത്. 14ഡി എന്ന സീറ്റിലിരുന്ന യാത്രക്കാരനാണ് ടേക്ക് ഓഫിന് പിന്നാലെ ശുചിമുറി ഉപയോഗിക്കാന്‍ ശ്രമിച്ച് കുടുങ്ങിയത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് അടക്കം ശുചിമുറിയില്‍ ഇരിക്കേണ്ട ഗതികേടാണ് യാത്രക്കാരനുണ്ടായത്. ഒടുവില്‍ ബെംഗളുരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ കെപഗൌഡ വിമാനത്താവളത്തിലെ എന്‍ജിനിയര്‍മാരെത്തിയാണ് ശുചിമുറിയുടെ വാതില്‍ തുറന്നത്.
യാത്രക്കാരന്‍ ശുചിമുറിയില്‍ കുടുങ്ങിയെന്ന് വ്യക്തമായതോടെ വാതില്‍ പുറത്ത് നിന്ന് തുറക്കാന്‍ വിമാനക്കമ്പനി ജീവനക്കാര്‍ ശ്രമിച്ചെങ്കിലും സാധ്യമാകാതെ വരികയായിരുന്നു. ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിപ്പോയതിന് പിന്നാലെ ഭയന്ന അവസ്ഥയിലായിരുന്നു യുവാവ്. വാതില്‍ പൊളിച്ച് പുറത്ത് എത്തിച്ച യുവാവിന് പ്രാഥമിക ചികിത്സ ലഭ്യമാക്കി. സംഭവത്തേക്കുറിച്ച് സ്‌പൈസ് ജെറ്റ് ഇനിയും പ്രതികരിച്ചിട്ടില്ല.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *