cheap flights : യുഎഇയില്‍നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത - Pravasi Vartha TRAVEL

cheap flights : യുഎഇയില്‍നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

യുഎഇയില്‍നിന്ന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. യുഎഇയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാനനിരക്ക് cheap flights കുറഞ്ഞു. നിലവില്‍ 6,000 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ചില സര്‍വീസുകളിലെ അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഇതിലും കുറഞ്ഞ നിരക്കില്‍ ലഭ്യമാണ്. ക്രിസ്മസ്- പുതുവര്‍ഷം സീസണിലെ ഉയര്‍ന്ന നിരക്കുമായി താരതമ്യം ചെയ്താല്‍ ഇപ്പോഴത് അഞ്ചിലൊന്നായി കുറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
അതേസമയം, ഓരോ വിമാനക്കമ്പനിയും നല്‍കുന്ന സേവനം അനുസരിച്ച് നിരക്കില്‍ നേരിയ വ്യത്യാസമുണ്ടാകും. കുറഞ്ഞ നിരക്കില്‍ നാലംഗ കുടുംബത്തിനു കൊച്ചിയിലേക്ക് (വണ്‍വേ) കുറഞ്ഞത് 25,000 രൂപ മതി. 3 ആഴ്ചയ്ക്കു മുന്‍പ് ഒരു ടിക്കറ്റിനു മാത്രം ഇത്ര രൂപയാകുമായിരുന്നു.
ഇന്ന് അബുദാബി- കൊച്ചി യാത്രയ്ക്ക് ഓണ്‍ലൈന്‍ വഴി ടിക്കറ്റിന് കുറഞ്ഞ നിരക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസിനായിരുന്നു- 5,978 രൂപ (264 ദിര്‍ഹം). വരും ദിവസങ്ങളിലും ഇതേ നിരക്കുതന്നെയാകും. 30 കിലോ ലഗേജും 7 കിലോ ഹാന്‍ഡ് ബാഗേജും ഉള്‍പ്പെടെയുള്ള നിരക്കാണിത്. എന്നാല്‍ എയര്‍ലൈനിന്റെ സൈറ്റില്‍ നേരിട്ട് റജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ 6,107 രൂപയാണ് (270 ദിര്‍ഹം) കാണിച്ചത്. ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇതിലും കുറഞ്ഞ നിരക്ക് കാണിക്കുന്നുണ്ടെങ്കിലും അതില്‍ ലഗേജ് ഉള്‍പ്പെടണമെന്നില്ല.
ദുബായില്‍ നിന്ന് എയര്‍ ഇന്ത്യയില്‍ കൊച്ചിയിലേക്ക് 9,588 രൂപയാണ് (423 ദിര്‍ഹം). ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് സ്‌പൈസ് ജെറ്റിലും ഇന്‍ഡിഗോയിലും 10,000 രൂപയ്ക്ക് (442 ദിര്‍ഹം) മുകളിലാണ് നിരക്ക്. വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നിരക്ക് അല്‍പം കൂടും. എമിറേറ്റ്‌സ് ഉള്‍പ്പെടെ വിദേശ എയര്‍ലൈനുകളില്‍ ഉയര്‍ന്ന നിരക്ക് തുടരുകയാണ്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *