emirates careers : എമിറേറ്റ്‌സ് മെഗാ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു; ആകര്‍ഷകമായ ജോലി നേടാം, വിശദാംശങ്ങള്‍ ഇങ്ങനെ - Pravasi Vartha JOB

emirates careers : എമിറേറ്റ്‌സ് മെഗാ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു; ആകര്‍ഷകമായ ജോലി നേടാം, വിശദാംശങ്ങള്‍ ഇങ്ങനെ

എമിറേറ്റ്‌സ് മെഗാ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് വിമാനക്കമ്പനി ഈ വര്‍ഷം 5,000 കാബിന്‍ ക്രൂ അംഗങ്ങളെ emirates careers പുതുതായി നിയമിക്കും. 2024 പകുതിയോടെ എ350 വിമാനങ്ങളും അടുത്ത വര്‍ഷം ബോയിങ്ങിന്റ് 777-എക്‌സ് വിമാനങ്ങളും സര്‍വിസ് തുടങ്ങാനിരിക്കെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കാബിന്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
കൂടുതല്‍ തൊഴില്‍ പരിചയമുള്ളവരേക്കാള്‍ പുതുതായി ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം ലഭിക്കുക. ഇന്റേണ്‍ഷിപ്പോ പാര്‍ട്‌ടൈം ജോലി ചെയ്ത് പരിചയമോ ഉള്ളവര്‍ക്കാണ് മുന്‍ഗണന. പ്രധാനമായി ഒരു വര്‍ഷം ഹോസ്പിറ്റാലിറ്റി, കസ്റ്റമര്‍ സര്‍വിസ് രംഗങ്ങളില്‍ ജോലിചെയ്തവരെയാണ് റിക്രൂട്ട്‌മെന്റില്‍ പരിഗണിക്കുക.
യോഗ്യത മാനദണ്ഡങ്ങള്‍
ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം(നല്ല രീതിയില്‍ സംസാരിക്കാനും എഴുതാനുമുള്ള കഴിവുണ്ടാകണം)
ടീമിനൊപ്പം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നല്ല വ്യക്തിത്വം
കുറഞ്ഞത് 160 സെന്റീമീറ്റര്‍ ഉയരമുണ്ടാകണം. 212 സെന്റീമീറ്റര്‍ ഉയരത്തില്‍ കൈയെത്താനും സാധിക്കണം
യു.എ.ഇയിലെ തൊഴില്‍ വിസ നടപടികള്‍ക്ക് തടസ്സമില്ലാതിരിക്കുക
ഒരു വര്‍ഷം ഹോസ്പിറ്റാലിറ്റി, കസ്റ്റമര്‍ സര്‍വിസ് രംഗങ്ങളില്‍ തൊഴില്‍ പരിചയം
കുറഞ്ഞത് 12ാം ക്ലാസ് വിദ്യാഭ്യാസം
കാബിന്‍ ക്രൂ യൂനിഫോമില്‍ കാണാവുന്ന ടാറ്റൂ ഇല്ലാതിരിക്കുക

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 460 നഗരങ്ങളിലായാണ് കമ്പനി റിക്രൂട്ട്‌മെന്റ് നടപടികള്‍ ആസൂത്രണം ചെയ്യുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും റിക്രൂട്ട്‌മെന്റ് പ്രതീക്ഷിക്കാം. 2023ല്‍ എമിറേറ്റ്സ് 8,000 കാബിന്‍ ക്രൂവിനെ നിയമിക്കുകയും 353 നഗരങ്ങളില്‍ റിക്രൂട്ട്മെന്റ് ഇവന്റുകള്‍ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഗസ്റ്റിലെ കണക്കുപ്രകാരം കമ്പനിയുടെ കാബിന്‍ ക്രൂ അംഗങ്ങളുടെ എണ്ണം 20,000 കടന്നു. നിലവിലിത് 21,500 പിന്നിട്ടു. മികച്ച ശമ്പളം മാത്രമല്ല ലാഭവിഹിതവും കമ്പനി തൊഴിലാളികള്‍ക്ക് നല്‍കാറുണ്ട്. ഹോട്ടല്‍ താമസം, വാര്‍ഷിക ലീവ്, വാര്‍ഷിക ലീവ് ടിക്കറ്റ്, ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള ഗതാഗതം, മികച്ച മെഡിക്കല്‍ സൗകര്യങ്ങള്‍ തുടങ്ങിയവയും കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
നിലവില്‍ 140ലധികം രാജ്യങ്ങളില്‍നിന്നുള്ള 130 ഭാഷകള്‍ സംസാരിക്കുന്ന അംഗങ്ങളാണ് ടീമിലുള്ളത്. ലോകത്തെ പ്രധാന രാജ്യങ്ങളിലേക്കെല്ലാം സര്‍വിസ് നടത്തുന്ന എമിറേറ്റ്‌സിന്റെ ലാഭം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ പുതിയ കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും കമ്പനി എട്ട് ആഴ്ചത്തെ തീവ്രപരിശീലനം നല്‍കാറുണ്ട്. എമിറേറ്റ്സിന്റെ ദുബൈയിലെ അത്യാധുനിക സൗകര്യങ്ങളില്‍ പരിശീലനം നേടിയാല്‍ മികച്ച ആശയവിനിമയ ശേഷിയും നേതൃഗുണങ്ങളും കൈവരിക്കാനുമാകും. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമാക്കിയാണ് കമ്പനിയുടെ സര്‍വിസുകള്‍.

Related Posts

Leave a Reply

Your email address will not be published. Required fields are marked *