dubai mall of emirates : നിവാസികളില്‍ ആശങ്ക ഉണര്‍ത്തി ദുബായ് മാള്‍ ഓഫ് എമിറേറ്റ്സിന് സമീപമുള്ള ടീ കളര്‍ കുളം; പുനഃസ്ഥാപിച്ച് അധികൃതര്‍ - Pravasi Vartha DUBAI

dubai mall of emirates : നിവാസികളില്‍ ആശങ്ക ഉണര്‍ത്തി ദുബായ് മാള്‍ ഓഫ് എമിറേറ്റ്സിന് സമീപമുള്ള ടീ കളര്‍ കുളം; പുനഃസ്ഥാപിച്ച് അധികൃതര്‍

നിവാസികളില്‍ ആശങ്ക ഉണര്‍ത്തിയ ദുബായ് മാള്‍ ഓഫ് എമിറേറ്റ്സിന് സമീപമുള്ള ടീ കളര്‍ കുളം പുനഃസ്ഥാപിച്ചു. അല്‍ ബര്‍ഷയിലെ പ്രശസ്തമായ മാള്‍ ഓഫ് എമിറേറ്റ്സ് dubai mall of emirates ജോഗിംഗ് പോണ്ടിലെ വെള്ളത്തിന്റെ ഗുണനിലവാരം കുറയുന്നതിനെക്കുറിച്ച് സന്ദര്‍ശകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വെള്ളത്തിന്റെ നിറം ചായ നിറമുള്ളതോ തവിട്ടുനിറത്തിലുള്ളതോ ആയി മാറിയിരുന്നു. ഇത് ഊഹാപോഹങ്ങള്‍ക്ക് കാരണമായി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
മാള്‍ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷനു സമീപവും എമിറേറ്റ്സിലെ കെംപിന്‍സ്‌കി ഹോട്ടല്‍ മാളിന് നേരെ എതിര്‍വശത്തുമായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഇരിടമാണ്. നിരവധി ആളുകള്‍ എത്തുന്ന സ്ഥലമായതിനാല്‍ വെള്ളത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. അതിനാലാണ് ദുബായ് മുന്‍സിപ്പാലിറ്റി കുളത്തിലെ വെള്ളം മാറ്റി, പഴയതുപോലെ ആക്കിയത്.
‘സലൈന്‍ കുളങ്ങള്‍ ചിലപ്പോള്‍ പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറമായി മാറും. ഇത് ഒരു സ്വാഭാവിക സംഭവമാണ്. പ്രോട്ടോസോവന്റെ പിഗ്മെന്റഡ് സ്പീഷിസിന്റെ വ്യാപനം കാരണം ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. ദുബായ് മുനിസിപ്പാലിറ്റിയുടെ അധികാരപരിധിയിലുള്ള തടാകങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ പ്രകൃതി പ്രതിഭാസം സംഭവിച്ചിരുന്നു. അത് പ്രതികൂല ഫലങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല.’ പാര്‍ക്ക് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തമുള്ള ദുബായ് മുനിസിപ്പാലിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

”യു.എ.ഇ.യിലെ നിരവധി തടാകങ്ങളില്‍ ഇതിനുമുമ്പ് ഈ പ്രകൃതിദത്ത പ്രതിഭാസം അനുഭവിച്ചിട്ടുണ്ട്. ഇത് കുറച്ച് ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ വരെ നീണ്ടുനില്‍ക്കും, അതിനുശേഷം വെള്ളം ക്രമേണ അതിന്റെ യഥാര്‍ത്ഥ നിറത്തിലേക്ക് മടങ്ങുന്നതാണ്. ജലത്തിന്റെ നിറത്തിലുള്ള മാറ്റം ചുറ്റുമുള്ള പരിസ്ഥിതിക്ക് ഒരു ദോഷവും ഉണ്ടാക്കുന്നില്ല’ ദുബായ് മുനിസിപ്പാലിറ്റി ആവര്‍ത്തിച്ചു വ്യക്തമാക്കി.
നിറം മാറിയ വെള്ളം ആല്‍ഗകള്‍ പൂക്കുന്നതിന്റെ തുടക്കമാകാം, ഇത് കാലാവസ്ഥാ സാഹചര്യങ്ങളുമായും ജലത്തിന്റെ ഗുണനിലവാരത്തിലെ മാറ്റങ്ങളുമായും ബന്ധപ്പെട്ടിരിക്കാമെന്നാണ് ഫ്യൂച്ചര്‍ വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടിംഗ് മാനേജിംഗ് ഡയറക്ടര്‍ ഇംതേയാസ് അഹ്മദ് അഭിപ്രായപ്പെട്ടത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *