uae draw : യുഎഇയില്‍ ദേശീയ ലോട്ടറി ഓപ്പറേറ്റര്‍ ഉടന്‍; മഹ്സൂസും എമിറേറ്റ്സ് ഡ്രോയും നേര്‍ക്കുനേര്‍ - Pravasi Vartha DRAW

uae draw : യുഎഇയില്‍ ദേശീയ ലോട്ടറി ഓപ്പറേറ്റര്‍ ഉടന്‍; മഹ്സൂസും എമിറേറ്റ്സ് ഡ്രോയും നേര്‍ക്കുനേര്‍

മഹ്സൂസും എമിറേറ്റ്സ് ഡ്രോയും നേര്‍ക്കുനേര്‍. യുഎഇയിലെ ജനപ്രിയ ലോട്ടറികളില്‍ ഓപ്പറേറ്റര്‍മാരായ മഹ്സൂസ്, എമിറേറ്റ്സ് ഡ്രോ എന്നിവര്‍ ദേശീയ ലോട്ടറി ലൈസന്‍സിനായി uae draw ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയില്‍ (ജിസിജിആര്‍എ) ലേലത്തില്‍ പങ്കെടുക്കും. ദേശീയ ലോട്ടറി ലൈസന്‍സിനുള്ള അപേക്ഷാ നടപടികള്‍ പൂര്‍ത്തിയായെന്നും ദേശീയ ലോട്ടറി ലൈസന്‍സിനായി ഏറ്റവും മികച്ച അപേക്ഷകനെ തിരഞ്ഞെടുക്കുന്നതിന് റെഗുലേറ്റര്‍മാര്‍ നിലവില്‍ സമഗ്രമായ പ്രക്രിയ നടത്തുകയാണെന്നും ഓപ്പറേറ്റര്‍മാര്‍ സ്ഥിരീകരിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
യുഎഇയുടെ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആര്‍എ) നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി – സെപ്റ്റംബറില്‍ രൂപീകരിച്ച ഫെഡറല്‍ ബോഡി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ പുതിയ നിയമപ്രകാരം അംഗീകാരം നേടുന്നത് വരെ എമിറേറ്റ്‌സ് ഡ്രോയും മഹ്‌സൂസും നറുക്കെടുപ്പ് നടത്തില്ല. ഇരുസ്ഥാപനങ്ങളും 2024 ജനുവരി 1 മുതല്‍ നറുക്കെടുപ്പുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

യുഎഇ ദേശീയ ലോട്ടറി ഓപ്പറേറ്റര്‍
രാജ്യത്ത് ഇനി മുതല്‍ ഒരു ദേശീയ ലോട്ടറി ഓപ്പറേറ്റര്‍ മാത്രമായിരിക്കുമെന്ന് മഹ്സൂസും എമിറേറ്റ്സ് ഡ്രോയും അറിയിച്ചു. 2024 ന്റെ ആദ്യ പാദത്തിനുള്ളില്‍ ദേശീയ ലോട്ടറി ഓപ്പറേറ്റര്‍ക്ക് ലൈസന്‍സ് നല്‍കും. 2023 ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജിസിജിആര്‍എ ലൈസന്‍സിനായി അപേക്ഷ സ്വീകരിച്ചു തുടങ്ങിയിരുന്നു. അവസാന തീയതി ജനുവരി ആദ്യ വാരം അവസാനിച്ചു
യുഎഇ ദേശീയ ലോട്ടറി ഓപ്പറേറ്റര്‍ പദവിയാണ് മഹ്സൂസും എമിറേറ്റ്സ് ഡ്രോയും ലക്ഷ്യമിടുന്നത് . രണ്ട് കമ്പനികളും ദേശീയ ലോട്ടറി ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 800,000 വിജയികള്‍ക്ക് എമിറേറ്റ്സ് നറുക്കെടുപ്പ് 168 ദശലക്ഷം ദിര്‍ഹം സമ്മാനമായി വിതരണം ചെയ്തുവെന്നും ദേശീയ ലോട്ടറി ലൈസന്‍സ് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് നറുക്കെടുപ്പിന്റെ വാണിജ്യ മേധാവി പോള്‍ ചാദര്‍ പറഞ്ഞു.
2024 ജനുവരി ആദ്യവാരത്തില്‍ മഹ്സൂസ് അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി മഹ്സൂസ് മികച്ച പ്രകടനത്തിലൂടെ ആളുകളുടെ ജീവിതം മാറ്റിമറിച്ചതിന്റെ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോര്‍ഡ് ഉണ്ട് .ഞങ്ങള്‍ 66 കോടീശ്വരന്മാരെ സൃഷ്ടിക്കുകയും ലോകമെമ്പാടുമുള്ള 2 ദശലക്ഷത്തിലധികം വിജയികള്‍ക്ക് 500 മില്യന്‍ ദിര്‍ഹം നല്‍കുകയും ചെയ്തതായി മഹ്സൂസ് ഓപ്പറേറ്റര്‍ കാസി പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *