mobile company : മൊബൈല്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പിന്നെ 50 വര്‍ഷം ചെയ്യേണ്ട!; ഞെട്ടിക്കുന്ന വാര്‍ത്തയുമായി ചൈനീസ് കമ്പനി - Pravasi Vartha TECHNOLOGY

mobile company : മൊബൈല്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പിന്നെ 50 വര്‍ഷം ചെയ്യേണ്ട!; ഞെട്ടിക്കുന്ന വാര്‍ത്തയുമായി ചൈനീസ് കമ്പനി

മൊബൈല്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പിന്നെ 50 വര്‍ഷം ചെയ്യേണ്ട. 50 വര്‍ഷം നീണ്ടുനില്‍ക്കുന്ന ബാറ്ററി ലൈഫ് എന്ന അവകാശവാദവുമായി ചൈനയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനി mobile company രംഗത്ത്. ചൈനയിലെ ബീറ്റാവോള്‍ട്ട് ടെക്‌നോളജി എന്ന കമ്പനിയാണ് ന്യൂക്ലിയര്‍ ബാറ്ററിയുമായി എത്തുന്നത്. ഇവരുടെ റേഡിയോ ന്യൂക്ലൈഡ് ബാറ്ററി വികസിപ്പിക്കുന്നതോടെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിയാല്‍ പിന്നെ ഒരിക്കല്‍ പോലും ചാര്‍ജ് ചെയ്യേണ്ടി വരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പേസ് മേക്കറിലെ സാങ്കേതിക വിദ്യയാണ് ചൈനീസ് കമ്പനി വികസിപ്പിക്കുന്ന ന്യൂക്ലിയര്‍ ബാറ്ററികളിലും. കൃത്രിമ വജ്രത്തിന്റെ ഒരു പാളിയാണ് റേഡിയോ ന്യുക്ലൈഡ് ബാറ്ററികള്‍ ഉപയോഗിക്കുന്നത്. ഊര്‍ജരംഗത്തെ വിപ്ലവകരമായ കണ്ടുപിടിത്തം എന്നാണ് റേഡിയോ ന്യൂക്ലൈഡ് ബാറ്ററികളെ കുറിച്ച് കമ്പനി അവകാശപ്പെടുന്നത്.
നാണയത്തേക്കാള്‍ ചെറിയ മൊഡ്യൂളില്‍ 63 ന്യൂക്ലിയര്‍ ഐസോടോപ്പുകള്‍ ചേര്‍ത്താണ് റേഡിയോ ന്യൂക്ലൈഡ് ബാറ്ററികള്‍ വികസിപ്പിക്കുന്നത്. ഒരു ഗ്രാം ബാറ്ററില്‍ 3,300 മെഗാവാട്ട് മണിക്കൂറില്‍ സംഭരിക്കാന്‍ സാധിക്കുമെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. 15 x 15 x 5mm അളവുമുള്ള ബാറ്ററി -60 മുതല്‍ 120 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കും. ഈ ബാറ്ററികള്‍ പൊട്ടിത്തെറിക്കുമെന്ന ഭയം വേണ്ടെന്നും കമ്പനി പറയുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *