etihad rail : ഇത്തിഹാദ് റെയില്‍ അപ്ഡേറ്റ്: പുതിയ പാസഞ്ചര്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും - Pravasi Vartha UAE

etihad rail : ഇത്തിഹാദ് റെയില്‍ അപ്ഡേറ്റ്: പുതിയ പാസഞ്ചര്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും

എല്ലാവരും പ്രതീക്ഷയാടെ കാത്തിരിക്കുന്ന വാര്‍ത്തയാണ് ഇത്തിഹാദ് റെയിലിന്റെ അപ്ഡേറ്റുകള്‍. എന്നാല്‍ കേട്ടോളൂ, ഇത്തിഹാദ് റെയില്‍ etihad rail ഉടന്‍ തന്നെ ഒരു പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കുന്നു. ആദ്യമായി അബുദാബിയില്‍ നിന്നും അല്‍ ദന്ന മേഖലയിലേക്കും ആളുകളെ എത്തിക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
എന്നാല്‍ ഈ റൂട്ട് നിര്‍ദ്ദിഷ്ട ആളുകള്‍ക്ക് മാത്രമായിരിക്കും. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ (അഡ്നോക്) ജോലി ചെയ്യുന്നവര്‍ക്കായാണ് സര്‍വീസ് നടത്തുക. ഇത്തിഹാദ് റെയിലില്‍ യാത്ര നടത്താനുള്ള ദിവസങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന നമ്മള്‍ക്ക് ഇത് ഒരു നല്ല സൂചനയാണ്.
ഇത്തിഹാദ് റെയിലും അഡ്നോക്കും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമാണ് ഈ റൂട്ട്, ഇത് ജീവനക്കാരെ അബുദാബിക്കും അല്‍ ദന്നയ്ക്കും ഇടയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നുവെന്ന് വാം അറിയിച്ചു.
1200 കിലോമീറ്റര്‍ ശൃംഖലയില്‍ യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ചേരുന്ന ജിസിസിയുടെ ആദ്യ റെയില്‍വേ ലൈനാണ് എത്തിഹാദ് റെയില്‍. അല്‍ സിലയില്‍ നിന്ന് അല്‍ റുവൈസ്, അല്‍ മിര്‍ഫ, ദുബായ്, ഷാര്‍ജ, അല്‍ ദൈദ്, അബുദാബി വഴി ഫുജൈറയിലേക്കാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാത.
അബുദാബിക്കും സോഹാറിനും ഇടയില്‍ 1 മണിക്കൂര്‍ 40 മിനിറ്റും അല്‍ ഐനില്‍ നിന്ന് സോഹാറിലേക്ക് യാത്ര ചെയ്യാന്‍ 47 മിനിറ്റും എടുക്കുമെന്ന് കണക്കാക്കുന്നു. റെയില്‍വേ ശൃംഖലയുടെ ആദ്യ ഘട്ടം 2016-ല്‍ പൂര്‍ത്തിയാക്കി, രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം 2020-ല്‍ ആരംഭിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *