airport to airport visa change : യുഎഇയില്‍ എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് വീസയ്ക്ക് നിരക്ക് വര്‍ധിപ്പിച്ചു - Pravasi Vartha visa

airport to airport visa change : യുഎഇയില്‍ എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് വീസയ്ക്ക് നിരക്ക് വര്‍ധിപ്പിച്ചു

യുഎഇയില്‍ എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് വീസയ്ക്ക് നിരക്ക് വര്‍ധിപ്പിച്ചു. എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് സ്റ്റാറ്റസ് മാറ്റാനുള്ള സേവനം പ്രയോജനപ്പെടുത്തി വീസ നീട്ടാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ശകര്‍ക്ക് മുമ്പത്തെ നിരക്കുകളെ അപേക്ഷിച്ച് 20 ശതമാനം വരെ അധികമായി നല്‍കേണ്ടിവരുമെന്ന് airport to airport visa change ട്രാവല്‍ വ്യവസായ വിദഗ്ധര്‍ വിലയിരുത്തുന്നു.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സന്ദര്‍ശകര്‍ പുറത്തേക്ക് പോകുകയും തിരികെ വരികയും ചെയ്യുന്ന എയര്‍ലൈന്‍ വിമാന നിരക്ക് ഏകദേശം 125 ദിര്‍ഹം വര്‍ധിപ്പിച്ചു. തണുപ്പുള്ള മാസങ്ങളില്‍ രാജ്യത്ത് തങ്ങാന്‍ സന്ദര്‍ശകര്‍ക്കിടയില്‍ വന്‍തോതിലുള്ള ഡിമാന്‍ഡാണ് പാക്കേജിലെ വര്‍ധനവിന് മറ്റൊരു ഘടകമെന്ന് ട്രാവല്‍ വ്യവസായ വിദഗ്ധര്‍ പറയുന്നു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ടൂറിസം കമ്പനികള്‍ പറയുന്നതനുസരിച്ച്, 2023 അവസാന പാദത്തില്‍ 90 ദിവസത്തെ വീസ അധികൃതര്‍ റദ്ദാക്കി. ഇത് സന്ദര്‍ശകര്‍ക്കിടയില്‍ 60 ദിവസത്തെ വീസയ്ക്കുള്ള ആവശ്യം വര്‍ധിപ്പിച്ചു. 60 ദിവസത്തെ വീസയുടെ വില 1,300 ദിര്‍ഹത്തിലായിരുന്നത് ഇപ്പോള്‍ 1,500 ദിര്‍ഹത്തിലാണ് ആരംഭിക്കുന്നത്. സന്ദര്‍ശകര്‍ പാക്കേജ് ബുക്ക് ചെയ്യുമ്പോള്‍ ഉള്ള നിരക്കിനെ ആശ്രയിച്ചാണ് വില നിശ്ചയിക്കുക. ഒരു മാസം മുമ്പ് ബുക്ക് ചെയ്താല്‍ വില കുറയും.
സ്ഥിരമായി യാത്ര ചെയ്യാന്‍ തയ്യാറല്ലാത്ത മുതിര്‍ന്ന പൗരന്മാരാണ് കൂടുതല്‍ ദൈര്‍ഘ്യമുള്ള വീസകള്‍ തിരഞ്ഞെടുക്കുന്നതെന്ന് വിദഗ്ധര്‍ സൂചിപ്പിച്ചു. നിലവിലെ സുഖകരമായ കാലാവസ്ഥ കാരണം, നിരവധി താമസക്കാര്‍ അവരുടെ മാതാപിതാക്കളെയും ബന്ധുക്കളെയും രാജ്യത്ത് ദീര്‍ഘകാലത്തേക്ക് താമസിക്കാന്‍ വിളിക്കുന്നു. എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് വീസ മാറ്റത്തില്‍ ഇത് വന്‍തോതിലുള്ള ഡിമാന്‍ഡ് വര്‍ധിപ്പിച്ചതായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് വീസ മാറ്റം എന്താണ്?
എയര്‍പോര്‍ട്ട്-ടു-എയര്‍പോര്‍ട്ട് വീസ മാറ്റം സന്ദര്‍ശകരെ അപേക്ഷകന്റെ മാതൃരാജ്യത്തേക്ക് മടങ്ങുന്നതിനുപകരം അടുത്തുള്ള രാജ്യം സന്ദര്‍ശിക്കുന്നതിന് ഒരു പുതിയ ടൂറിസ്റ്റ് വീസ വേഗത്തില്‍ നേടാന്‍ സഹായിക്കുന്നു. സന്ദര്‍ശകര്‍ക്ക് ഒരേ ദിവസം തന്നെയോ അല്ലെങ്കില്‍ അവര്‍ക്ക് അയല്‍രാജ്യത്ത് ഒരു രാത്രി ചെലവഴിച്ച് അടുത്ത ദിവസം മടങ്ങുന്ന വിധത്തിലോ വീസ ലഭ്യമാകും. ഒരേ ദിവസത്തെ പ്രക്രിയയ്ക്ക് സാധാരണയായി ഏകദേശം നാല് മണിക്കൂര്‍ ആവശ്യമാണ്. അതില്‍ വിമാനം പറക്കല്‍, അയല്‍രാജ്യത്തെ വിമാനത്താവളത്തില്‍ കാത്തിരിക്കുക, പിന്നീടുള്ള വിമാനത്തില്‍ മടങ്ങുക എന്നിവയും ഉണ്ടാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *