ajman police : യുഎഇ: കാണാതായ കുട്ടിയെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി കുടുംബത്തിനെ ഏല്‍പ്പിച്ച് അധികൃതര്‍ - Pravasi Vartha UAE

ajman police : യുഎഇ: കാണാതായ കുട്ടിയെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി കുടുംബത്തിനെ ഏല്‍പ്പിച്ച് അധികൃതര്‍

കാണാതായ കുട്ടിയെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി കുടുംബത്തിനെ ഏല്‍പ്പിച്ച് അധികൃതര്‍. വീട്ടില്‍ നിന്ന് കാണാതായ 14 വയസ്സുകാരനെ അജ്മാന്‍ പോലീസ് ajman police മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി കുടുംബത്തെ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് ലഭിച്ചതായി കോംപ്രിഹെന്‍സീവ് ജുര്‍ഫ് സെന്ററിന്റെ അന്വേഷണ വിഭാഗം ഡയറക്ടര്‍ ക്യാപ്റ്റന്‍ അഹമ്മദ് സാല്‍ അല്‍ റമേത്തി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
മകന്‍ പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയതായും പോലീസ് സംഘം ഉടന്‍ തന്നെ കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചതായും മാതാപിതാക്കള്‍ പറഞ്ഞു. തിരച്ചില്‍ സംഘത്തിന് മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്താനായി. പോലീസ് കുട്ടിയുടെ പിതാവിനെ ബന്ധപ്പെടുകയും കുട്ടി ആരോഗ്യവാനാണെന്ന് അറിയിക്കുകയും ചെയ്തു. പോലീസിന്റെ സോഷ്യല്‍ സപ്പോര്‍ട്ട് ടീമാണ് കുടുംബം എത്തുന്നത് വരെ കുട്ടിയുടെ നോക്കിയത്. കുട്ടിയെ കണ്ടെത്താനും മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയക്കാനും നടത്തിയ ശ്രമങ്ങള്‍ക്ക് കുടുംബം പോലീസിന് നന്ദി അറിയിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *