middle east : മിഡില്‍ ഈസ്റ്റ് യുദ്ധഭീതിയില്‍; യെമനിലെ ഹൂതികള്‍ക്കെതിരെ സംയുക്ത സൈനിക നടപടി ആരംഭിച്ച് അമേരിക്കയും ബ്രിട്ടണും - Pravasi Vartha PRAVASI

middle east : മിഡില്‍ ഈസ്റ്റ് യുദ്ധഭീതിയില്‍; യെമനിലെ ഹൂതികള്‍ക്കെതിരെ സംയുക്ത സൈനിക നടപടി ആരംഭിച്ച് അമേരിക്കയും ബ്രിട്ടണും

മിഡില്‍ ഈസ്റ്റ് middle east യുദ്ധഭീതിയില്‍. യെമനിലെ ഹൂതി വിമതര്‍ക്കെതിരെ സംയുക്ത സൈനിക നടപടി ആരംഭിച്ച് അമേരിക്കയും ബ്രിട്ടനും. അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് യമനിലെ ഹുദൈദ, സന്‍ആ തുടങ്ങി ഹൂതികളുടെ നിയന്ത്രണത്തിലുള്ള പത്തിടങ്ങളില്‍ ബോംബാക്രമണം നടത്തി. ബോംബിങ്ങില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ഇന്ന് പുലര്‍ച്ചെ യു.എസ് -യു.കെ ആക്രമണം നടന്നത്. ഇതിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഹൂതികളും പ്രഖ്യാപിച്ചു. യു.എസിനെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കും തിരിച്ചടിയുണ്ടാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. ചരക്ക് കപ്പലുകള്‍ക്കുനേരെ തുടര്‍ച്ചയായി ഹൂതികള്‍ നടത്തുന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണ് നടപടി. ചെങ്കടലിലെ ആക്രമണങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഹൂതികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാനാണ് ബോംബാക്രമണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

തലസ്ഥാനമായ സനാ, ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖമായ ഹുദൈദ, ചരിത്രനഗരമായ ധമര്‍ തുടങ്ങി 12 കേന്ദ്രങ്ങളില്‍ കനത്ത ബോംബിങ് ഉണ്ടായി. ഓസ്ട്രേലിയ, കാനഡ, ബഹ്റൈന്‍ തുടങ്ങി പത്ത് രാജ്യങ്ങളുടെ പിന്തുണയോടെയാണ് ആക്രമണമെന്ന് അമേരിക്ക വിശദീകരിച്ചു. ആക്രമണത്തിന് അമേരിക്കയും ബ്രിട്ടനും കനത്ത വില നല്‍കേണ്ടി വരുമെന്ന് ഹൂതി വക്താവ് ഭീഷണി മുഴക്കി.
ഇറാന്റെ പിന്തുണയുള്ള സായുധ സംഘമായ ഹൂത്തികള്‍ രണ്ട് മാസമായി ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ കനത്ത ആക്രമണം നടത്തിവരികയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഇതെന്നാണ് ഹൂതികളുടെ വാദം. ആക്രമണം ഭയന്ന് ചരക്ക് കപ്പലുകള്‍ നേരായ പാത ഉപേക്ഷിച്ച് വളഞ്ഞുചുറ്റി സഞ്ചരിക്കുന്നതിനാല്‍ ലോകമെങ്ങും ചരക്ക് നീക്കത്തിനുള്ള ചെലവ് കുതിച്ചുയര്‍ന്നിരുന്നു. ഈ സ്ഥിതി ഇനിയും തുടരാന്‍ ആവില്ലെന്നും ഹൂതികളുടെ ശക്തി ഇല്ലാതാക്കുംവരെ ആക്രമണം തുടരും എന്നുമാണ് അമേരിക്ക പറയുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *