ramdan 2024 : യുഎഇയില്‍ റമദാന്‍ ശൈത്യകാലത്ത് എത്തുന്നത് 24 വര്‍ഷത്തിന് ശേഷം - Pravasi Vartha UAE

ramdan 2024 : യുഎഇയില്‍ റമദാന്‍ ശൈത്യകാലത്ത് എത്തുന്നത് 24 വര്‍ഷത്തിന് ശേഷം

റമദാനിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ വിശുദ്ധ മാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. യുഎഇയില്‍ ഇത്തവണ റമദാന്‍ ramdan 2024 എത്തുന്നത് ശൈത്യകാലത്താണ്. 24 വര്‍ഷത്തിന് ശേഷമാണ് ശൈത്യക്കാലത്ത് റമദാന്‍ എത്തുന്നത്. 2000ല്‍ ആണ് ആദ്യമായി ശൈത്യകാലത്ത് റമദാന്‍ ആഘോഷിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ശീതകാലം ഔദ്യോഗികമായി ഡിസംബര്‍ 21 ന് ആരംഭിച്ച് മാര്‍ച്ച് 20 ന് അവസാനിക്കും (വസന്തകാലം മാര്‍ച്ച് 21 ന് ആരംഭിക്കുന്നു). ഗ്രിഗോറിയന്‍ കലണ്ടര്‍ വര്‍ഷത്തേക്കാള്‍ ചെറുതായ ചാന്ദ്ര കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ എല്ലാ വര്‍ഷവും റമദാന്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും ചന്ദ്രക്കല പ്രത്യക്ഷ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ്. റമദാനിന്റെ ആരംഭ തീയതി ഓരോ വര്‍ഷവും 10 മുതല്‍ 12 ദിവസം വരെ വ്യത്യാസപ്പെടുന്നു.
ഈ വര്‍ഷം റമദാന്‍ മാര്‍ച്ച് 11 തിങ്കളാഴ്ച ആരംഭിക്കാന്‍ സാധ്യതയുണ്ട്. റമദാനിന്റെ ആദ്യ ദിനത്തില്‍ നിവാസികള്‍ രാവിലെ 5.15 മുതല്‍ വൈകിട്ട് 6.29 വരെ നോമ്പെടുക്കും. അതായത് 13 മണിക്കൂറും 14 മിനിറ്റും ദൈര്‍ഘ്യമുള്ള ഉപവാസം. മാസം കഴിയുന്തോറും ഈ നോമ്പ് ക്രമേണ വര്‍ദ്ധിക്കും. ഇസ്ലാമിക മാസമായ ഷാബാനിലെ 29 ന് തുല്യമായ മാര്‍ച്ച് 10 ഞായറാഴ്ച ചന്ദ്രക്കല ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ramdan 2024
ramdan 2024

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *