dubai smart police station : സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ പ്രേമികളായി ദുബായ് നിവാസികള്‍ - Pravasi Vartha DUBAI

dubai smart police station : സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ പ്രേമികളായി ദുബായ് നിവാസികള്‍

2023ല്‍ ദുബായ് സ്മാര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഉപയോക്താക്കളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പൗരന്മാരും താമസക്കാരും സന്ദര്‍ശകരും സമര്‍പ്പിച്ച ഇടപാടുകളുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്ന് അധികൃതര്‍ അറിയിച്ചു. ആളുകള്‍ ഇപ്പോള്‍ ദുബായിലെ സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകളോട് (എസ്പിഎസ്) dubai smart police station കൂടുതല്‍ പ്രിയം കാണിച്ച് തുടങ്ങി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
2022ല്‍ 107,719 ഇടപാടുകള്‍ നടന്നപ്പോള്‍ 2023ല്‍ 121,986 ഇടപാടുകളാണ് എസ്പിഎസുകള്‍ കൈകാര്യം ചെയ്തതെന്ന് ദുബായ് പോലീസില്‍ നിന്നുള്ള മേജര്‍ ജനറല്‍ അലി അഹ്മദ് ഗാനിം പറഞ്ഞു. പെര്‍മിറ്റ് അഭ്യര്‍ത്ഥനകള്‍, ക്രിമിനല്‍ വിഷയങ്ങള്‍, ട്രാഫിക് പ്രശ്നങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള 46 സേവനങ്ങളില്‍ഒരു പോലീസുകാരന്റെ സാന്നിദ്ധ്യം കൂടാതെ ആളുകള്‍ക്ക് പരാതി ഫയല്‍ ചെയ്യാന്‍ കഴിയുന്ന ലോകത്തിലെ ഒരേയൊരു ആളില്ലാ പോലീസ് സ്റ്റേഷനുകളാണ് സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകള്‍.
ഒരു ഉദ്യോഗസ്ഥനുമായി മുഖാമുഖം ഇടപെടാതെ ഒരു ക്രിമിനല്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനും അനുവദിക്കുന്നു. പകരം, പരാതിക്കാര്‍ക്ക് ബഹുഭാഷാ അന്വേഷണ ഉദ്യോഗസ്ഥരുമായി വീഡിയോ കോളില്‍ ഏര്‍പ്പെടാം. ഈ വെര്‍ച്വല്‍ മീറ്റിംഗുകളില്‍, ഉദ്യോഗസ്ഥര്‍ ആവശ്യമായ എല്ലാ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുകയും വ്യക്തികള്‍ക്ക് ഒപ്പിടാന്‍ ഒരു റിപ്പോര്‍ട്ട് അയയ്ക്കുകയും ചെയ്യുന്നു.
അറേബ്യന്‍ റാഞ്ചസ്, ലാ മെര്‍, ലാസ്റ്റ് എക്സിറ്റ്-അല്‍ ഖവാനീജ് ലാസ്റ്റ് എക്സിറ്റ്-ഇ11 (ദുബായ്-ബൗണ്ട്), ലാസ്റ്റ് എക്സിറ്റ്-ഇ11 (അബുദാബി-ബൗണ്ട്), സിറ്റി വാക്ക്, അല്‍ സീഫ്, ദുബായ് സിലിക്കണ്‍ ഒയാസിസ്, പാം ജുമൈറ, അല്‍ മുറാഖബാത്ത്, ദുബായ് പോലീസ് എച്ച്ക്യു, ദുബായ് ഡിസൈന്‍ ഡിസ്ട്രിക്റ്റ് (D3), ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ (DAFZA), എക്‌സ്‌പോ സിറ്റി ദുബായ്, ഹത്ത, അല്‍ ലെസൈലി, അല്‍ ഇയാസ് സബര്‍ബന്‍ പോലീസ് പോയിന്റുകള്‍ എന്നിവിടങ്ങളിലാണ് 22 ആളില്ലാ പോലീസ് സ്റ്റേഷനുകള്‍ സ്ഥിതിചെയ്യുന്നത്. അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍, ചൈനീസ് തുടങ്ങി ഏഴ് ഭാഷകളില്‍ എസ്പിഎസുകള്‍ ലഭ്യമാണ്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *