local transport in dubai : യുഎഇ: പൊതുഗതാഗതം ഉപയോഗിച്ച് സമ്മാനം നേടി മിടുക്കന്മാര്‍; കട്ട സപ്പോര്‍ട്ടുമായി അധികൃതര്‍ - Pravasi Vartha

local transport in dubai : യുഎഇ: പൊതുഗതാഗതം ഉപയോഗിച്ച് സമ്മാനം നേടി മിടുക്കന്മാര്‍; കട്ട സപ്പോര്‍ട്ടുമായി അധികൃതര്‍

പൊതുഗതാഗതം ഉപയോഗിച്ച് local transport in dubai സമ്മാനം നേടി മിടുക്കന്മാര്‍. മൊബിലിറ്റി ഇന്‍ ദുബായ് എന്ന പ്രമേയത്തില്‍ നടന്ന മൂന്നാമത് ഫോട്ടോഗ്രഫി മത്സരവിജയികളെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) പ്രഖ്യാപിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 സിംഗിള്‍ ഇമേജ് വിഭാഗത്തില്‍ റഷാദ് കുഞ്ഞി മുഹമ്മദ് വിജയിയായി. ഹസ്സന്‍ ദിയ അല്‍ ദിന്‍, മാര്‍ക്ക് ആന്റണി അഗ്തയ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. പോര്‍ട്ട്ഫോളിയോ വിഭാഗത്തില്‍ ജേസണ്‍ ബാലയാണ് ഒന്നാമത്. ചാര്‍ലി വില്ലഗ്രാസിയ, വാറന്‍ പോബ്ലെറ്റിന് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.
ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രഫി അവാര്‍ഡുമായി (എച്ച്.ഐ.പി.എ) സഹകരിച്ചാണ് ആര്‍.ടി.എ. ഫോട്ടോഗ്രഫി മത്സരം നടത്തിയത്. മെട്രോ, ട്രാം, പൊതുബസുകള്‍, വാട്ടര്‍ ബസുകള്‍, വാട്ടര്‍ ടാക്‌സികള്‍, അബ്ര, ഫെറി തുടങ്ങിയ സുസ്ഥിര ഗതാഗതമാര്‍ഗങ്ങളുടെ, മൊബൈല്‍ ഫോണിലൂടെ പകര്‍ത്തിയ ചിത്രങ്ങളായിരുന്നു മത്സരത്തിന് പരിഗണിച്ചത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

പൊതുഗതാഗതത്തില്‍ സഞ്ചരിക്കുക എന്നതിനര്‍ഥം നഗരവൈവിധ്യം പര്യവേക്ഷണം ചെയ്യുക എന്നതുകൂടിയാണ്. നഗരത്തിലെ കെട്ടിടങ്ങളുടെ എന്‍ജിനിയറിങ് അദ്ഭുതങ്ങള്‍, റോഡുകളുടെയും വിവിധ ഹരിതയിടങ്ങളുടെയും ഭംഗി, വാസ്തുവിദ്യയില്‍ പണിതീര്‍ത്ത കെട്ടിടങ്ങള്‍, മനോഹരമായ പാലങ്ങള്‍, ദുബായ് നഗരത്തിലെ മറ്റ് അദ്ഭുതങ്ങള്‍ എന്നിവയെല്ലാം അനുഭവിക്കാനും പകര്‍ത്താനും പൊതുഗതാഗതത്തില്‍ സഞ്ചരിക്കുന്നതുകൊണ്ടാകും. അതുകൊണ്ടാണ് രാജ്യത്തെത്തുന്ന സന്ദര്‍ശകരെയും പൊതുഗതാഗത മാര്‍ഗം ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്.
സുസ്ഥിര ഗതാഗതമാര്‍ഗങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആര്‍.ടി.എ. നടത്തുന്ന വിവിധ സംരംഭങ്ങളുടെ ഭാഗമായാണ് മത്സരമെന്ന് കോര്‍പ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് സര്‍വീസസ് സെക്ടര്‍ സി.ഇ.ഒ യൂസഫ് അല്‍ റിദ പറഞ്ഞു.
ഈ വര്‍ഷം ആര്‍.ടി.എ. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പേജിലൂടെ ഒട്ടേറെ അപേക്ഷകളാണ് ലഭിച്ചത്. ഒറ്റനോട്ടത്തില്‍ ലളിതവും എന്നാല്‍, ആശയത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നതുമായ ചിത്രങ്ങളാണ് സമ്മാനാര്‍ഹമായി തിരഞ്ഞെടുത്തതെന്ന് എച്ച്.ഐ.പി.എ. സെക്രട്ടറി ജനറല്‍ അലി ഖലീഫ ബിന്‍ താലിത്ത് പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *