extreme cold weather : യുഎഇ തണുത്തു കുളിരുന്നു; ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി - Pravasi Vartha WEATHER

extreme cold weather : യുഎഇ തണുത്തു കുളിരുന്നു; ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി

യുഎഇ തണുത്തു കുളിരുന്നു. രാജ്യമെങ്ങും താപനില കുറഞ്ഞതോടെ തണുപ്പ് സീസണിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പുതുവര്‍ഷം പിറന്നശേഷം രാജ്യത്തെ കുറഞ്ഞ താപനില അല്‍ഐനിലെ റക്‌ന പ്രദേശത്ത് extreme cold weather രേഖപ്പെടുത്തി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില ഒറ്റസംഖ്യയിലേക്ക് താഴ്ന്നതായി ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
റാസല്‍ഖൈമയിലെ പര്‍വതമേഖലയായ ജബല്‍ജൈസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 7.2ഡിഗ്രി രേഖപ്പെടുത്തി. ജബല്‍ജൈസ് അടക്കം വിവിധ പ്രദേശങ്ങളില്‍ താപനില വീണ്ടും കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തണുപ്പുസീസണ്‍ ഡിസംബര്‍ 21മുതല്‍ ആരംഭിച്ചെന്നാണ് വിദഗ്ധര്‍ വിശദീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് ശക്തമല്ല.
ഡിസംബറിലെ ശരാശരി താപനില മുന്‍ വര്‍ഷത്തേതിനേക്കാള്‍ കൂടുതലാണ്. തണുപ്പ് ശക്തമായതോടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പിങ് നടത്തുന്നവരുടെയും സന്ദര്‍ശകരുടെയും എണ്ണം വര്‍ധിച്ചു. വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് നാലാമത് ശൈത്യകാല കാമ്പയിന് തുടക്കമായി. ‘ലോകത്തെ ഏറ്റവും മികച്ച ശൈത്യകാലം’ എന്ന തലക്കെട്ടിലാണ് നടത്തുന്നത്. ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും വിദേശ സഞ്ചാരികളെ തണുപ്പുകാലം ആസ്വദിക്കാന്‍ സ്വാഗതം ചെയ്യുകയാണ് ലക്ഷ്യം.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *