dubai ruler : ദുബായ് ഭരണാധികാരിയുടെ അപ്രതീക്ഷിത കഫേ സന്ദര്‍ശനം; ഉടമസ്ഥരും ജീവനക്കാരും അമ്പരപ്പില്‍; വീഡിയോ കാണാം - Pravasi Vartha DUBAI

dubai ruler : ദുബായ് ഭരണാധികാരിയുടെ അപ്രതീക്ഷിത കഫേ സന്ദര്‍ശനം; ഉടമസ്ഥരും ജീവനക്കാരും അമ്പരപ്പില്‍; വീഡിയോ കാണാം

ദുബായ് ഭരണാധികാരി അപ്രതീക്ഷിതമായി കഫേ സന്ദര്‍ശനം നടത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അപ്രതീക്ഷിതമായി ജുമൈറയിലെ ഒരു ഔട്ട്ലെറ്റിലെത്തിയപ്പോള്‍ dubai ruler കഫേയുടെ ഉടമസ്ഥരും ജീവനക്കാരും അമ്പരന്നു. കൂടാതെ കസേര ലഭിക്കാനായി ക്യൂവില്‍ കാത്തുനില്‍ക്കുന്നവര്‍ ഷെയ്ഖ് മുഹമ്മദിനെ കണ്ട് ആശ്ചര്യപ്പെട്ടു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ഇതൊരു അപ്രതീക്ഷിത സന്തോഷമായിരുന്നുവെന്ന് സിപ്രിയാനി ഡോള്‍സിയുമായി പങ്കാളിത്തമുള്ള ഗെയിന്‍സ്ബറോ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് മേധാവി താരെക് ബെക്ഡാഷെ പറഞ്ഞു. സമൂഹ മാധ്യമത്തില്‍ വൈറലായ വിഡിയോകളില്‍, ഷെയ്ഖ് മുഹമ്മദ് ഒരു ചെറിയ സംഘവുമായി സിപ്രിയാനി ഡോള്‍സിയില്‍ എത്തുന്നത് കാണാം. സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വിഡിയോയില്‍ , ഷെയ്ഖ് മുഹമ്മദ് കഫേയിലേക്ക് നടക്കുന്നതും ഇരിക്കുന്നതും തുടര്‍ന്ന് ആളുകള്‍ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തുന്ന സമയത്ത് ഫോണില്‍ പരിശോധിക്കുന്നതും കാണാം.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *