itc abu dhabi : അബുദാബിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ഇത് നല്‍കുന്ന ആശ്വാസം ചെറുതല്ല ! - Pravasi Vartha UAE

itc abu dhabi : അബുദാബിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ഇത് നല്‍കുന്ന ആശ്വാസം ചെറുതല്ല !

അബുദാബിയില്‍ ബാങ്കുകളുടെ സഹകരണത്തോടെ ഈസി പേയ്‌മെന്റ്. ദര്‍ബ് ടോള്‍ ഗേറ്റ് പിഴ, പാര്‍ക്കിംഗ് നിയമ ലംഘനത്തിനുള്ള പിഴ എന്നിവ തവണകളായ അടയ്ക്കാമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ itc abu dhabi . ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഷ്യല്‍ ബാങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക്ക് ബാങ്ക് എന്നീ ബാങ്കുകള്‍ വഴിയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും പണമടയ്ക്കാം. മറ്റ് ബാങ്കുകളിലുള്ളവര്‍ക്ക് ഈസി പേയ്‌മെന്റ് സംവിധാനം ഈ വര്‍ഷം പകുതിയോടെ ഏര്‍പ്പെടുത്തും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
അബുദാബിയിലെ ‘തം’, ആസ്ഥാന ഹാപ്പിനസ് കേന്ദ്രം, അല്‍ ഐന്‍ സിറ്റിയിലെ നഗരസഭാ കാര്യാലയം എന്നിവിടങ്ങളിലും പിഴ അടയ്ക്കാം. 3000 ദിര്‍ഹമില്‍ കുറയാത്ത തുകയാണ് തവണകളായി അടയ്ക്കാനാവുക. 3, 6, 9, 12 എന്നിങ്ങനെ മാസത്തവണകളായി പിഴ അടയ്ക്കാം.
ദര്‍ബിലെ അംഗത്വത്തിന്
ഒരു വാഹനത്തിന് ദര്‍ബില്‍ അംഗമാകാന്‍ 100 ദിര്‍ഹമാണ് നല്‍കേണ്ടത്. ഇതില്‍ 50 ദിര്‍ഹം ടോള്‍ നല്‍കാം. ഒറ്റത്തവണ യാത്രയ്ക്ക് 4 ദിര്‍ഹമാണ് നല്‍കേണ്ടി വരുന്നത്. വ്യക്തിഗത വാഹനങ്ങള്‍ എത്ര തവണ ടോള്‍ക്കുന്നാലും പരമാവധി 16 ദിര്‍ഹമാണ് നല്‍കേണ്ടി വരുക. ആദ്യ വാഹനത്തിന് പ്രതിമാസം 200 ദിര്‍ഹമാണ് ടോള്‍, മറ്റ് വാഹനങ്ങള്‍ക്ക് 150, 100 ദിര്‍ഹം നിരക്കിലുമാണ്. കമ്പനികളുടെ വാഹനങ്ങള്‍ക്ക് ഇത് ബാധകമല്ല.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ദര്‍ബില്‍ പണമില്ലെങ്കില്‍ പിഴ
ആദ്യ തവണ 100 തുടര്‍ന്ന് 200 മൂന്നിലധികമായാല്‍ 400 ദിര്‍ഹം എന്നിങ്ങനെയാണ് പിഴ അടയ്‌ക്കേണ്ടത്. ദര്‍ബില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 10 ദിവസം അനുവദിച്ചതിനു ശേഷം മാത്രമേ പിഴ ഈടാക്കുകയുള്ളൂ. അക്കൗണ്ടില്‍ മതിയായ തുക ഇല്ലാത്ത പക്ഷം നിശ്ചിത പാലങ്ങള്‍ കടന്നാല്‍ 50 ദിര്‍ഹം പിഴ ഈടാക്കും. പണം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അഞ്ച് ദിവസം അനുവദിക്കും. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കാണിച്ചാല്‍ പതിനായിരം ദിര്‍ഹമാണ് പിഴ.
ഇടപാടുകള്‍ക്ക് ദര്‍ബ്
വ്യക്തിഗത വാഹന ഇടപാടുകള്‍ക്ക് ഉടമകള്‍ക്ക് നിര്‍ബന്ധമായും ദര്‍ബ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. വാഹന ലൈസന്‍സ് മാറ്റല്‍, ലൈസന്‍സ് പുതുക്കല്‍ എന്നിവയ്ക്ക് ദര്‍ബ് വേണം. മറ്റ് എമിറേറ്റ്‌സിലെ വാഹനങ്ങള്‍ ദര്‍ബ് പിഴയുണ്ടെങ്കില്‍ അത് അടയ ശേഷം മാത്രമേ വാഹന ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.
അബുദാബിയില്‍ ദര്‍ബ് നിര്‍ബന്ധം
അബൂദാബിയിലുള്ളവര്‍ക്കും യാത്ര ചെയ്യുന്ന മറ്റ് എമിറേറ്റുകാരും ദര്‍ബ് എടുക്കണം. https://darb. itc .gov.ae വെബ് സൈറ്റ് വഴിയും ദര്‍ബ് ആപ്പിലൂടെയും അക്കൗണ്ട് രൂപീകരിക്കാം. പഴയ ട്രാഫിക് ഇ അക്കൗണ്ട് ഉള്ളവര്‍ വെബ് സൈറ്റ് വഴി പുതുക്കണം. ദര്‍ബ് അക്കൗണ്ട് ഇല്ലാതെ ടോള്‍ കടന്നാല്‍ പിഴ തുക നല്‍കണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *