air arabia booking : ഈ എയര്‍ലൈന്‍ സര്‍വീസുകള്‍ പുനരാരംഭിക്കും; പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു - Pravasi Vartha TRAVEL

air arabia booking : ഈ എയര്‍ലൈന്‍ സര്‍വീസുകള്‍ പുനരാരംഭിക്കും; പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു

പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു. എയര്‍ അറേബ്യ സുഹാറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. സുഹാര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നേരത്തെ സര്‍വീസ് നടത്തിയിരുന്ന വിമാനങ്ങളാണ് എയര്‍ അറേബ്യയും സലാം എയറും air arabia booking . എയര്‍ അറേബ്യ സര്‍വീസ് സജീവമായാല്‍ വടക്കന്‍ ബത്തിന മേഖലയിലെ യാത്രാ പ്രായസം കുറയുമെന്നാണ് പ്രതീക്ഷ. അതേസമയം സുഹാര്‍ വിമാനത്താവളം ഉപയയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 302 ശതമാനം വര്‍ധിച്ച് 1,422 ആയി. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
മുന്‍വര്‍ഷം ഇതേ കാലയളവില്‍ 354 ആയിരുന്നു. ഇതേ കാലയളവില്‍ സുഹാറിലെ വിമാനങ്ങളുടെ പോക്കുവരവുകള്‍ 2022ല്‍ 31 ആയിരുന്നത് 2023ല്‍ 147 ആയി ഉയര്‍ന്നു. 374 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഒമാന്റെ വടക്ക് ഭാഗത്തേക്ക് എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് സുഹാര്‍ വിമാനത്താവളം ഏറെ പ്രയോജനകരമാണ്.
സര്‍വീസുകള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് കരുതുന്നത്. എയര്‍ അറേബ്യയുടെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യുന്നതായി ഒമാന്‍ എയര്‍പോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *