indigo flight booking : വിമാനം എത്തിയത് വൈകി, കയറിയപ്പോള്‍ സീറ്റില്‍ കുഷ്യനില്ല; പരാതിയുമായി യാത്രക്കാരന്‍ രംഗത്ത് - Pravasi Vartha TRAVEL

indigo flight booking : വിമാനം എത്തിയത് വൈകി, കയറിയപ്പോള്‍ സീറ്റില്‍ കുഷ്യനില്ല; പരാതിയുമായി യാത്രക്കാരന്‍ രംഗത്ത്

ഇന്‍ഡിഗോ വിമാനത്തിനെതിരെ പരാതിയുമായി യാത്രക്കാരന്‍ രംഗത്ത്. ഇന്‍ഡിഗോ വിമാനത്തില്‍ കയറിയിരിക്കാന്‍ നോക്കിയപ്പോള്‍ സീറ്റില്‍ കുഷ്യന്‍ പോലുമില്ല. കുഷ്യനില്ലാത്ത സീറ്റിന്റെ ഫോട്ടോയെടുത്ത് യാത്രക്കാരന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. ഒന്നര മണിക്കൂര്‍ വൈകിയാണ് വിമാനം indigo flight booking എത്തിയത്, അതിനു പിന്നാലെയാണ് യാത്രക്കാരന് ഈ ദുരനുഭവം നേരിടേണ്ടിവന്നത്. വീണ്ടും കാത്തിരുന്ന ശേഷമാണ് ജീവനക്കാര്‍ കുഷ്യനുമായെത്തിയതെന്ന് ഇയാള്‍ എക്‌സില്‍ രോഷത്തോടെ പറയുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
എന്നാല്‍ വിമാനത്തിന്റെ നമ്പറോ, റൂട്ടോ, സീറ്റ് നമ്പറോ ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. വളരെ കടുത്ത, മോശം ഭാഷയില്‍ തന്നെയാണ് യാത്രക്കാരന്‍ തന്റെ രോഷം വ്യക്തമാക്കിയത്.
കമ്പനി ഈ സംഭവത്തില്‍ ഖേദിക്കുന്നുവെന്നും യാത്രക്കാരനോട് പിഎന്‍ആര്‍ പങ്കുവെയ്ക്കാനും കമ്പനി ആവശ്യപ്പെട്ടു. ശേഷം സംഭവത്തില്‍ അന്വേഷണം നടത്തി അടുത്ത നടപടിയിലേക്ക് കടക്കുമെന്നും കമ്പനി അറിയിച്ചു.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത


Related Posts

Leave a Reply

Your email address will not be published. Required fields are marked *