uae emirati : പ്രാഗിലുണ്ടായ വെടിവയ്പില്‍ പരിക്കേറ്റ യുഎഇയിലെ ദമ്പതികളുടെ ആരോഗ്യനില സംബന്ധിച്ച വിവരം പുറത്ത് - Pravasi Vartha UAE

uae emirati : പ്രാഗിലുണ്ടായ വെടിവയ്പില്‍ പരിക്കേറ്റ യുഎഇയിലെ ദമ്പതികളുടെ ആരോഗ്യനില സംബന്ധിച്ച വിവരം പുറത്ത്

പ്രാഗിലുണ്ടായ വെടിവയ്പില്‍ പരിക്കേറ്റ യുഎഇയിലെ ദമ്പതികളുടെ ആരോഗ്യനില സംബന്ധിച്ച വിവരം പുറത്ത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രാഗിലുണ്ടായ മാരകമായ വെടിവയ്പ്പില്‍ പരിക്കേറ്റ എമിറാത്തി ദമ്പതികള്‍ uae emirati ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയരായെന്നും ഇപ്പോള്‍ ഇരുവരുടെയും ആരോഗ്യനില തൃപ്തികരവുമാണെന്ന് പരിക്കേറ്റ സ്ത്രീയുടെ സഹോദരന്‍ പറഞ്ഞു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
റൗദ അല്‍ മെഹ്രിസിയെയും ഭര്‍ത്താവ് അഹമ്മദ് ഇബ്രാഹിം അല്‍ അലിയെയും തുടര്‍ ചികിത്സയ്ക്കായി ജര്‍മ്മനിയിലെ മ്യൂണിക്കിലുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി ഡോ. ഖലീഫ അല്‍ മെഹ്രിസി വ്യക്തമാക്കി.
ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ റൗദയും ഉമ്മുല്‍ ഖുവൈന്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദും തങ്ങളുടെ കുട്ടികളുമായി പ്രാഗില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21 ന് ആക്രമണമുണ്ടായത്.
മാരകമായ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും റൗദയും അഹമ്മദും ഉള്‍പ്പെടെ 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ കൂട്ട വെടിവയ്പ്പാണ് അന്നുണ്ടായത്.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *