dubai rta : ദുബായ് ആർ ടി എ , ഗ്ലോബൽ വില്ലേജ് വെബ് സൈറ്റുകൾക്ക് അപരൻ: ആയിര കണക്കിന് ദിർഹം നഷ്ടമായെന്ന് പരാതികൾ - Pravasi Vartha DUBAI

dubai rta : ദുബായ് ആർ ടി എ , ഗ്ലോബൽ വില്ലേജ് വെബ് സൈറ്റുകൾക്ക് അപരൻ: ആയിര കണക്കിന് ദിർഹം നഷ്ടമായെന്ന് പരാതികൾ

ദുബായ് ആർ ടി എ , dubai rta ഗ്ലോബൽ വില്ലേജ്, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ തുടങ്ങിയ ഔദ്യോഗിക വെബ് സൈറ്റുകൾക്ക് സാമ്യമുള്ള തരത്തിൽ വ്യാജസൈറ്റുകൾ. 30 ദിർഹം നോൾ റീചാർജിന് ശ്രമിച്ച ദുബായ് സ്വദേശി മുഹമ്മദ് സൽമ്മാന് നഷ്ടമായത് 1051 ദിർഹം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 ആർ ടി എ സൈറ്റിനോട് വളരെ സാമ്യമുള്ളതായിരുന്നു വ്യാജ വെബ് സൈക് അതിനാൽ യാതൊരു സംശയവും തോന്നിയിരുന്നില്ലെന്നും 30 ദിർഹത്തിന് പകരം 1051 ദിർഹമാണ് ഡെബിറ്റ് കാർഡിൽ നിന്ന് നഷ്ടമായതെന്ന് മനസിലായപ്പോഴാണ് തട്ടിപ്പിനിരയായെന്ന് അറിഞ്ഞതെന്ന് സൽമാൻ പറയുന്നു. തുടർന്ന് ദുബായ് പൊലീസിൽ പരാതി നൽകി. തട്ടിപ്പിന് ഇരയായത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതോടെ സമാനമായ തരത്തിൽ തട്ടിപ്പിന് ഇരയായ നിരവധി പേർ രംഗത്തെത്തി. ഗ്ലോബൽ വില്ലേജ്, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ടിക്കറ്റുകൾ ലഭ്യമാക്കുന്ന വെബ് സൈറ്റുകളുടെ അപര സൈറ്റിലൂടെ നിരവധി പേർക്ക് പണം നഷ്ടമായി. ടിക്കറ്റെടുക്കാൻ ശ്രമിച്ച വിദേശിക്ക് 6000 ദിർഹമാണ് നഷ്ടമായത് . cargovanexpeditinginny.com എന്ന സൈറ്റിലൂടെയാണ് പണം നഷ്ടമായത്. പരാതിയെ തുടർന്ന് ആപത്കരമെന്ന് ഗൂഗിൾ ഈ സൈറ്റിനെ ലേബൽ ചെയ്തിട്ടുണ്ട്.

അതേസമയം 22 ദിർഹമാണ് ഗ്ലോബൽ വില്ലേജ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വേറൊരാൾക്ക് നഷ്ടമായത്.

വ്യാജ സൈറ്റുകളിലൂടെ പണം നഷ്ടമാകുന്ന പരാതികൾ ഉയർന്നതിനെ തുടർന്ന് CREDO സൈബർ സെക്യൂരിറ്റി തലവൻ ജാഗ്രത വർധിപ്പിക്കണമെന്ന് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. വ്യക്തിഗത വിവരങ്ങൾ നൽകുന്നതിന് മുമ്പ് വെബ് സൈറ്റ് സുരക്ഷിതമാണോ എന്നത് പരിശോധിക്കണമെന്നും URL നോക്കണമെന്നും ഒബൈദുള്ള കംസി കൂട്ടി ചേർത്തു. ഒടിപി നമ്പർ ആവശ്യപ്പെട്ടും ലിങ്ക് വഴി പണം നൽകാമെന്ന കോളുകളും നിരസിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ദുബായ് പൊലീസും മുന്നറിയിപ്പ് നൽകി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *