international scholarships : പ്രവാസി വനിത ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം - Pravasi Vartha PRAVASI

international scholarships : പ്രവാസി വനിത ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പ്രവാസി വനിത ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ് യുഎഇയിലെ പ്രമുഖ വനിത സംരംഭക. വനിത സംരംഭകയായ ഹസീന നിഷാദ് കഴിഞ്ഞവര്‍ഷം ആരംഭിച്ച അല്‍മിറ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 യു.എ.ഇയില്‍ ജോലി ചെയ്യുന്ന, നിര്‍ധനരായ 25 സ്ത്രീകളുടെ നാട്ടില്‍ പഠനം നടത്തുന്ന 25 കുട്ടികള്‍ക്കാണ് ഉന്നത വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ് international scholarships നല്‍കുന്നത്. ഒരു കുട്ടിക്ക് ഒരു ലക്ഷം വീതം ആകെ 25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് വിതരണം ചെയ്യുക.
അപേക്ഷകരില്‍നിന്ന് വിദഗ്ധ സമിതിയായിരിക്കും അര്‍ഹരെ കണ്ടെത്തുന്നത്. മാതാവിന്റെ സാമ്പത്തിക അവസ്ഥയും ജോലിയും കുട്ടിയുടെ വിദ്യാഭ്യാസ നിലവാരവും പരിഗണിച്ചായിരിക്കും സ്‌കോളര്‍ഷിപ് നല്‍കുക. ഉയര്‍ന്ന ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് കൂടുതല്‍ പരിഗണന.
കഴിഞ്ഞ വര്‍ഷവും 25 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കിയിരുന്നു. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. അപേക്ഷ സമര്‍പ്പിക്കാന്‍ +971 58 550 7860 എന്ന വാട്‌സ്ആപ് നമ്പറില്‍ ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

Related Posts

Leave a Reply

Your email address will not be published. Required fields are marked *