park ticket price : ദുബായിലെ നിരവധി പൊതു പാര്‍ക്കുകളില്‍ ഇനി നോല്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ല - Pravasi Vartha DUBAI

park ticket price : ദുബായിലെ നിരവധി പൊതു പാര്‍ക്കുകളില്‍ ഇനി നോല്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ല

ദുബായിലെ നിരവധി പൊതു പാര്‍ക്കുകള്‍ ഇനി നോള്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ല. ദുബായിലെ വിവിധ പ്രദേശങ്ങളിലെ പാര്‍ക്കുകള്‍ സന്ദര്‍ശിച്ച താമസക്കാര്‍ അടുത്തിടെ ഈ മാറ്റം റിപ്പോര്‍ട്ട് ചെയ്തു. ദുബായ് മുനിസിപ്പാലിറ്റിയിലെ ഒരു കസ്റ്റമര്‍ സര്‍വീസ് ഏജന്റും ഇക്കാര്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡുവും ദുബായ് മുനിസിപ്പാലിറ്റിയും തമ്മില്‍ ഒരു പങ്കാളിത്തം ഒപ്പുവച്ചതിന് ശേഷം മിക്ക ദുബായ് പാര്‍ക്കുകളിലും നോള്‍ കാര്‍ഡ് പേയ്മെന്റ് സംവിധാനം park ticket price നീക്കം ചെയ്തിട്ടുണ്ട്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4 ടിക്കറ്റ് രഹിത പ്രവേശനം, തടസ്സമില്ലാത്ത ഐഡന്റിറ്റി മാനേജ്‌മെന്റ്, തൊഴിലാളികളുടെ സംതൃപ്തി, സാങ്കേതിക വൈദഗ്ധ്യം, പൊതു പാര്‍ക്കുകളിലെ സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിന് നൂതനമായ പരിഹാരങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്.
തന്റെ ലോക്കല്‍ പാര്‍ക്ക് നോള്‍ കാര്‍ഡുകള്‍ പേയ്മെന്റ് രീതിയായി സ്വീകരിക്കുന്നില്ലെന്ന് കണ്ടെത്തിയപ്പോള്‍ ദേരയിലെ താമസക്കാരിയായ തസ്മിയ ആശ്ചര്യം പ്രകടിപ്പിച്ചു. ചുറ്റും ബാനറുകള്‍ സ്ഥാപിച്ചിരുന്നതിനാല്‍ നോള്‍ കാര്‍ഡ് ടോപ്പ്-അപ്പ്, ബാലന്‍സ് ചെക്കിംഗ് മെഷീനുകള്‍ സര്‍വീസ് നടത്തുന്നില്ലെന്നും അവര്‍ മനസിലാക്കി.

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

കരാമയില്‍ താമസിക്കുന്ന മറ്റൊരു താമസക്കാരിയായ പ്രേമലത ശ്രീറാം തന്റെ 10 വയസ്സുള്ള മകള്‍ അക്ഷര ശ്രീറാമിനൊപ്പം സബീല്‍ പാര്‍ക്കില്‍ പതിവായി വരാറുണ്ട്. ഞങ്ങള്‍ പണമായാണ് ടിക്കറ്റ് നിരക്ക് കൊടുത്തതെന്ന് അവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് ഈ മാറ്റം നടപ്പിലാക്കിയതെന്ന് സബീല്‍ പാര്‍ക്കിലെ ഒരു പ്രതിനിധി പറഞ്ഞു.
ഇപ്പോള്‍ എങ്ങനെയാണ് ടിക്കറ്റ് എടുക്കുന്നത്?
പാര്‍ക്ക് പ്രേമികള്‍ക്ക് ഇപ്പോള്‍ പണമായോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ടിക്കറ്റുകള്‍ വാങ്ങാം. പിന്നീട് പാര്‍ക്കുകളുടെ പ്രവേശന കവാടത്തില്‍ നോല്‍കാര്‍ഡ് മെഷീനുകള്‍ നിന്നിരുന്ന സ്ഥലത്തുള്ള മെഷീനുകളില്‍ ഇവ സ്‌കാന്‍ ചെയ്യുന്നു.
സഫ പാര്‍ക്ക് പോലെയുള്ള ചില പാര്‍ക്കുകള്‍ സന്ദര്‍ശകര്‍ക്ക് അവരുടെ ഫോണുകള്‍ വഴി സ്മാര്‍ട്ട് പേയ്മെന്റ് ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സന്ദര്‍ശകര്‍ക്ക് സാംസങ് പേ, ഗൂഗിള്‍ പേ അല്ലെങ്കില്‍ ആപ്പിള്‍ പേ വഴി പണമടച്ച് ടിക്കറ്റ് രഹിത പ്രക്രിയയിലൂടെ പാര്‍ക്കില്‍ പ്രവേശിക്കാം.
എല്ലാ പാര്‍ക്കുകളും ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്തതിനാല്‍, ഈ സ്മാര്‍ട്ട് സംവിധാനം എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. ഓരോ പാര്‍ക്കിലും ഇടപാടിന്റെ രീതി മാറിയെങ്കിലും ടിക്കറ്റുകളുടെ വില 5 ദിര്‍ഹമായി തന്നെ തുടരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *