maktoum airport dubai : യുഎഇയിലെ വിമാനത്താവളങ്ങളില്‍ വരാനിരിക്കുന്നത് വമ്പന്‍ മാറ്റങ്ങള്‍; പ്രവാസികള്‍ക്ക് എങ്ങനെ പ്രയോജനപ്പെടും? - Pravasi Vartha UAE

maktoum airport dubai : യുഎഇയിലെ വിമാനത്താവളങ്ങളില്‍ വരാനിരിക്കുന്നത് വമ്പന്‍ മാറ്റങ്ങള്‍; പ്രവാസികള്‍ക്ക് എങ്ങനെ പ്രയോജനപ്പെടും?

യുഎഇയിലെ വിമാനത്താവളങ്ങളില്‍ വമ്പന്‍ സൗകര്യങ്ങള്‍ വരാനിരിക്കുന്നു. കോവിഡിനു ശേഷം യാത്രക്കാരുടെ ഒഴുക്കു വര്‍ധിച്ചതോടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ നവീകരണം തുടങ്ങി. നിലച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനൊപ്പമാണ് വിമാനത്താവളങ്ങളിലെ maktoum airport dubai സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമം തുടങ്ങിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EiAuxn8E7RW8oHdnYzC7r4
ദുബായ്, അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങളിലാണ് വിപുലീകരണം പൂര്‍ത്തിയാകുന്നത്. റാസല്‍ഖൈമയും ഫുജൈറയും വിമാന സര്‍വീസുകളുമായി സജീവമായി. ഇതോടെ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി രാജ്യത്തെ വിമാനത്താവളങ്ങള്‍ നേടുകയാണ്.
ദുബായ്
ഏതു സീസണിലും യാത്രക്കാര്‍ നിറയുന്ന ദുബായ് വിമാനത്താവളത്തില്‍ നവീകരണ ജോലികള്‍ തുടര്‍ പ്രക്രിയയാണ്. ഇപ്പോഴത്തെ പദ്ധതികള്‍ക്ക് 600 – 1000 കോടി ദിര്‍ഹമാണ് ചെലവു പ്രതീക്ഷിക്കുന്നത്.
യാത്രക്കാരുടെ നീക്കം സുഗമമാക്കുക, ചെക്ക് – ഇന്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടല്‍ എന്നിവ പുതിയ നിര്‍മാണ ജോലികളുടെ പട്ടികയിലുണ്ട്. അടുത്ത 15 വര്‍ഷത്തെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നവീകരണമാണ് നടക്കുന്നത്.
ദുബായിലെ രണ്ടാമത്തെ വിമാനത്താവളമായി മക്തൂം വിമാനത്താവളം സജീവമായി. മണിക്കൂറില്‍ 6000 ബാഗേജുകള്‍ കൈകാര്യം ചെയ്യാം. പുതിയ പാസഞ്ചര്‍ ലോഞ്ചില്‍ 24 ബോര്‍ഡിങ് ഗേറ്റുകളും മക്തൂം വിമാനത്താവളത്തില്‍ നിര്‍മിക്കും. 7 ബാഗേജ് ബെല്‍റ്റുകളും 104 പുതിയ ചെക്ക് ഇന്‍ കൗണ്ടറുകളും നിര്‍മിക്കാനാണ് തീരുമാനം

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത


ഷാര്‍ജ
പാസഞ്ചര്‍ ടെര്‍മിനല്‍ വിപുലീകരണം പുരോഗമിക്കുകയാണ്. മൊത്തം 240 കോടി ദിര്‍ഹമാണ് ചെലവ്. അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകള്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതുക്കും. പ്രധാന ടെര്‍മിനല്‍ വിപുലീകരിക്കുന്നതിനൊപ്പം ഇവിടേക്കു കൂടുതല്‍ പാലങ്ങളും നിര്‍മിക്കും. വിഐപി യാത്രക്കാര്‍ക്കുള്ള സേവന കേന്ദ്രങ്ങളും നവീകരിക്കും. നവീകരണം പൂര്‍ത്തിയാക്കുന്നതോടെ പ്രതിവര്‍ഷം രണ്ടു കോടിയിലധികം പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷി നേടും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഉപകരണങ്ങളും ഒരു പുതിയ പ്രോസസിങ് സ്റ്റേഷനും നവീകരണത്തിന്റെ ഭാഗമായി നിലവില്‍ വരും. 2027ല്‍ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
ഫുജൈറ
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ പട്ടികയിലേക്ക് കയറാനുള്ള തയാറെടുപ്പിലാണ് ഫുജൈറ. 2022 അവസാനത്തോടെയാണ് പുതിയ റണ്‍വേ പ്രവര്‍ത്തന സജ്ജമായത്. പുതിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറിന്റെ നിര്‍മാണവും അഗ്‌നിശമന സൗകര്യങ്ങളും മറ്റു രക്ഷാപ്രവര്‍ത്തന സജ്ജീകരണങ്ങളും നവീകരിച്ചു. കാര്‍ഗോ, ഓപ്പറേഷന്‍ സൗകര്യങ്ങളും ആധുനികവത്കരിച്ച് ഫുജൈറ വിമാനത്താവളവും യാത്രക്കാര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കും. കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേക്ക് മസ്‌കത്ത് വഴി കുറഞ്ഞ ചെലവില്‍ നടത്തുന്ന സര്‍വീസുകള്‍ മലയാളികള്‍ക്ക് വലിയ സഹായമാണ്.
റാസല്‍ഖൈ
കേരളത്തിലേക്കടക്കം പുതിയ സര്‍വീസുകള്‍ സാധ്യമാക്കിയ റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളവും കൂടുതല്‍ സജീവമാവുകയാണ്. 2030 ആകുമ്പോഴേക്ക് പ്രതിവര്‍ഷം 30 ലക്ഷം യാത്രക്കാരെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. രാജ്യാന്തര വ്യോമഗതാഗത കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *